വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നില്ലെങ്കില്‍ മകള്‍ക്ക് അതൊരു തെറ്റായ മാതൃകയായേനെ! സ്ത്രീകളെ ബഹുമാനിക്കാനാണ് അവരെ പഠിപ്പിച്ചിട്ടുള്ളത്; പ്രിയദര്‍ശനുമായുള്ള അകല്‍ച്ചയെക്കുറിച്ച് ലിസി പറയുന്നു

സംവിധായകന്‍ പ്രിയദര്‍ശനും നടി ലിസിയും തമ്മിലുള്ള വിവാഹം പോലെതന്നെ വാര്‍ത്തയായതാണ് അവരുടെ വിവാഹമോചനവും. എന്നാല്‍ തന്റെ വിവാഹ മോചനത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ലിസി.

താന്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തിയിരുന്നില്ലെങ്കില്‍ തന്റെ മകള്‍ക്ക് മുമ്പില്‍ തെറ്റായ ഒരു മാതൃകയായി അവളുടെ അമ്മ മാറുമായിരുന്നു എന്നാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ലിസി പറഞ്ഞത്. എല്ലാം സഹിച്ചു ജീവിക്കുന്നവളാണ് ഭാര്യയെന്ന് എന്റെ മകള്‍ ചിന്തിക്കാന്‍ ആഗ്രഹിക്കുന്നില്ല. കൂടാതെ സ്ത്രീകളെ ബഹുമാനിക്കാനാണ് എപ്പോഴും മക്കളോട് പറയാറുള്ളത്.

അവര്‍ക്ക് ചിന്തിക്കാന്‍ പ്രായമായിരിക്കുന്നു. അച്ഛനും അമ്മയും ബന്ധം പിരിഞ്ഞതോ മറ്റൊന്നും തന്നെ അവരെ ബാധിക്കുന്നില്ല. മക്കള്‍ക്ക് ജീവിതത്തില്‍ അച്ഛനമ്മമാരുടെ പിന്തുണ വേണം. എന്നാല്‍ അവര്‍ എപ്പോഴും അടുത്ത് വേണമെന്നില്ല. വിവാഹത്തിനു വേണ്ടി താന്‍ മതം വരെ മാറിയിട്ടുണ്ട്. ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ അതൊന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുണ്ട്.

എന്തിനു വേണ്ടിയാണെങ്കിലും ഇഷ്ടപ്പെടുന്ന ജോലി ഉപേക്ഷിക്കരുത് എന്നും ലിസി പറയുന്നു. തന്റെ പേരിനു പിന്നിലെ പ്രിയദര്‍ശന്‍ ഒഴിവാക്കി ലിസി ലക്ഷ്മി എന്ന് മാറ്റം വരുത്തിയിട്ടുണ്ട് താരം. ഉടന്‍ തന്നെ സിനിമയില്‍ സജീവമാകാനാണ് ലിസിയുടെ തീരുമാനം. മകള്‍ കല്ല്യാണിയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.

 

Related posts