കൊച്ചി: വടുതലയിൽ 12 വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. വടുതല സ്വദേശി ലിതിൻ ആണ് അറസ്റ്റിലായത് നേരത്തെ കേസിൽ പെണ്കുട്ടി താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥരായ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വടുതല സ്വദേശികളായ വർഷ (19), ബിബിൻ (25) എന്നിവരാണ് അറസ്റ്റിലായത്.
ഇവരുടെ ഉടമസ്ഥതയിലുള്ള കടയിൽ സഹായിയായിരുന്നു ലിതിൻ. വർഷ-ബിബിൻ ദമ്പതികളുടെ വീടിന്റെ മുകൾ നിലയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു പന്ത്രണ്ടുകാരിയുടെ കുടുംബം.
പെൺകുട്ടിയെ കഴിഞ്ഞ ജൂണിൽ ലിതിൻ മാനഭംഗപ്പെടുത്തി. സംഭവമറിഞ്ഞ വർഷയും ബിബിനും ചേർന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കുട്ടിയുടെ നഗ്നദൃശ്യങ്ങൾ ഫോണിൽ പകർത്തി. ഈ ദൃശ്യങ്ങൾ യൂടൂബിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലിതിൻ വീണ്ടും പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി. ഇത് ദമ്പതിമാർ മൊബൈലിൽ ചിത്രീകരിച്ചു.
ഭീഷണി തുടർന്നതോടെയാണ് പെൺകുട്ടി വീട്ടുകാരെ വിവരമറിയിച്ചത്. തുടർന്ന് പെൺകുട്ടിയും കുടുംബവും ഇവിടെ നിന്നും താമസം മാറി. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.