അ​വ​ൾ ക​ളി​ച്ച് ജ​യി​ച്ച​ത് ബു​ദ്ധി ഉ​പ​യോ​ഗി​ച്ച്; വൈ​റ​ലാ​യി പെ​ൺ​കു​ട്ടി​യു​ടെ ചി​പ്സ് ഗെ​യിം

മി​ക്ക മാ​ളു​ക​ളി​ലും കു​ട്ടി​ക​ൾ​ക്ക് ക​ളി​ക്കാ​നാ​യി വി​വി​ധ ഗെ​യി​മു​ക​ളു​ണ്ട്. അ​ടു​ത്തി​ടെ, ഒ​രു മാ​ളി​ൽ നിന്നുള്ള ഇ​ത്ത​ര​മൊ​രു ഗെ​യി​മി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യി​രു​ന്നു. കു​ട്ടി​ക​ൾ​ക്കാ​യി വ്യ​ത്യ​സ്ത ഗെ​യിം സ്റ്റാ​ളു​ക​ളു​ള്ള ഒ​രു മാ​ളി​ൽ ഗെ​യി​മിം​ഗ് സോ​ൺ കാ​ണി​ക്കു​ന്ന വീ​ഡി​യോയാണത്. @mix_dazzle  എന്ന ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ൽ നിന്നാണ് വീഡിയോ പോ​സ്റ്റ് ചെ​യ്തിരിക്കുന്നത്.

അ​തി​ൽ ചി​പ്‌​സ് കൂ​മ്പാ​ര​മാ​യി ഒ​രു സ്റ്റാ​ൾ ഉ​ണ്ട്. ഈ ​കൂ​മ്പാ​ര​ത്തി​ൽ കു​ട്ടി​ക​ളെ ക​യ​റു​കൊ​ണ്ട് തൂ​ക്കി​യി​റ​ക്കി, അ​വ​ർ​ക്ക് ഒ​രേ​സ​മ​യം എ​ത്ര പാ​ക്ക​റ്റു​ക​ൾ വേ​ണ​മെ​ങ്കി​ലും എ​ടു​ക്കാ​ൻ സാ​ധി​ക്കും. പി​ന്നെ അ​വ​ർ ക​യ​റി​ൽ തി​രി​കെ വ​ലി​ക്കു​ന്നു. ഈ ​സ​മ​യ​ത്ത് കു​ട്ടി​ക്ക് എ​ത്ര പാ​ക്ക​റ്റു​ക​ൾ വേ​ണ​മെ​ങ്കി​ലും എ​ടു​ക്കാം.

ഒ​രു പെ​ൺ​കു​ട്ടി ഈ ​ഗെ​യിം ക​ളി​ച്ച​പ്പോ​ൾ സം​ഭ​വി​ച്ച​താ​ക​ട്ടെ, വി​ചാ​രി​ച്ച​തി​ലു​മ​ധി​കം ചി​പ്സാ​ണ് വാ​രി​യെ​ടു​ക്കുകയായിരുന്നു. ഈ ​വീ​ഡി​യോ​യി​ൽ ഒ​രു ചെ​റി​യ പെ​ൺ​കു​ട്ടി​യു​ടെ കാ​ര്യ​ത്തി​ലും ഇ​ത് ത​ന്നെ​യാ​ണ് ചെ​യ്ത​ത്.

പെ​ൺ​കു​ട്ടി​യെ ഒ​രു ക​യ​ർ ഉ​പ​യോ​ഗി​ച്ച് തൂ​ക്കി ചി​പ്സ് കൂ​മ്പാ​ര​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യി, തു​ട​ർ​ന്ന് അ​വ​ളെ അ​തി​ൽ കി​ട​ത്തി. ശേ​ഷം പെ​ൺ​കു​ട്ടി​ക്ക് 5 മു​ത​ൽ 10 സെ​ക്ക​ൻ​ഡ് വ​രെ സ​മ​യം ന​ൽ​കി. ഈ ​സ​മ​യ​ത്ത് അ​വ​ൾ അ​വ​ളു​ടെ ബു​ദ്ധി ഉ​പ​യോ​ഗി​ക്കു​ക​യും ക​ഴി​യു​ന്ന​ത്ര ചി​പ്സ് പാക്ക​റ്റു​ക​ൾ വാ​രി​യെ​ടു​ക്കു​ക​യും ചെ​യ്തു.

പെ​ൺ​കു​ട്ടി ര​ണ്ട് കൈ​ക​ൾ ഉ​പ​യോ​ഗി​ക്കു​ക മാ​ത്ര​മ​ല്ല, കാ​ലു​ക​ൾ കൂ​ട്ടി​ക്കെ​ട്ടു​ക​യും പാ​ക്ക​റ്റു​ക​ൾ നി​റ​യ്ക്കു​ക​യും ചെ​യ്തു. ഈ ​രീ​തി​യി​ൽ അ​വ​ൾ ക​ഴി​യു​ന്ന​ത്ര ചി​പ്സു​ക​ൾ ശേ​ഖ​രി​ച്ചു. അ​വ​ളെ പൊ​ക്കി​യ​പ്പോ​ൾ പാ​ക്ക​റ്റു​ക​ളെ​ല്ലാം കൂ​ട്ടി​ക്കെ​ട്ടി പു​റ​ത്തെ​ടു​ത്തു. പെ​ട്ടി​യി​ൽ നി​ന്ന് ഇ​റ​ങ്ങി​യ ശേ​ഷം അ​വ​ൾ ആ ​പാ​ക്ക​റ്റു​ക​ൾ നി​ല​ത്ത് വ​ച്ചു. ഒ​രു കു​ട്ടി​ക്ക് ഇ​ത്ര​യ​ധി​കം പാ​ക്ക​റ്റു​ക​ൾ എ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ക​ട​യു​ട​മ ക​രു​തി​യി​രി​ക്കി​ല്ല. വീ​ഡി​യോ ഇ​തി​ന​കം ത​ന്നെ 47 ല​ക്ഷം വ്യൂ​സ് നേ​ടി.

 

Related posts

Leave a Comment