ക്ലാസ്സ് ടീച്ചറോട് മാതാപിതാക്കൾ വീട്ടിൽ കഞ്ചാവ് വളർത്തുന്നുവെന്ന് ഒരു പെൺകുട്ടി പറയുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുന്നത്. ന്യൂസ്നർ.കോം എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ക്ലാസ്സ് ടീച്ചറോട് വീട്ടിൽ കഞ്ചാവ് കൃഷി ഉണ്ടെന്ന് കുട്ടി വെളിപ്പെടുത്തിയതിന് പിന്നാലെ, സ്കൂളിൽ കുട്ടിയെ വിളിയ്ക്കാൻ വന്ന പിതാവിനോട് ടീച്ചർ വിവരങ്ങൾ അന്വേഷിച്ചു.
തുടർന്ന് കുട്ടിയോട് പിതാവ് കാര്യങ്ങൾ ചോദിക്കുകയും ചെയ്തു. ഒടുവിൽ കഞ്ചാവ് കൃഷി കുട്ടി കാട്ടിത്തരുന്നതും വീഡിയോയിൽ വ്യക്തമാണ്.
കുട്ടിയോട് പിതാവ് നമ്മുടെ വീട്ടിൽ കഞ്ചാവ് ഉണ്ടോയെന്ന് ചോദിക്കുമ്പോൾ ഉണ്ടെന്നും അക്കാര്യം ക്ലാസ് ടീച്ചറോട് താൻ പറഞ്ഞിട്ടുണ്ടെന്നും കുട്ടി സമ്മതിക്കുന്നുണ്ട്.
എങ്കിൽ ആ ചെടി കാണിക്കൻ പറയുമ്പോൾ പിതാവുമായി കുട്ടി വീടിന് പുറത്തേക്ക് പോകുകയും മുറ്റത്തെ പൂന്തോട്ടത്തിൽ പുല്ല് വളർന്ന് നിൽക്കുന്നത് കാണിച്ച് കൊടുക്കുകയും ചെയ്യുന്നു.
ഈ പുല്ല് പിഴുത് കളയാൻ പിതാവിനോട് കുട്ടി ആവശ്യപ്പെടുന്നുമുണ്ട്. കൊച്ചു കുട്ടിയുടെ ഈ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ചിരി നിറച്ചു. കൂടാതെ സമാനമായി, തങ്ങളുടെ കുട്ടികൾ ഇത്തരത്തിൽ പറഞ്ഞ സംഭവങ്ങൾ പലരും വീഡിയോയ്ക്ക് താഴെ പങ്ക്വയ്ക്കുന്നുമുണ്ട്.