ആ​ധാ​ർ കാ​ർ​ഡി​നാ​യി പോ​സ് ചെ​യ്യു​ന്ന കൊ​ച്ചു പെ​ൺ​കു​ട്ടി; വീ​ഡി​യോ ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ

ആ​ധാ​ർ കാ​ർ​ഡ് ഫോ​ട്ടോ​ക​ൾ പലർക്കും മ​റ​ച്ചു​വെ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഏ​റ്റ​വും മോ​ശ​മാ​യി ക്ലി​ക്ക് ചെ​യ്ത ഫോ​ട്ടോ​ക​ളി​ൽ ഒ​ന്നാ​ണ്. പ​ക്ഷേ ഈ ​പെ​ൺ​കു​ട്ടി​യു​ടെ ആ​ധാ​റി​ലെ ചി​ത്രം അ​വ​ളു​ടെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​യി​രി​ക്കും.

അ​വ​ൾ കാ​മ​റ​യെ നോ​ക്കി പു​ഞ്ചി​രി​ക്കു​ക മാ​ത്ര​മ​ല്ല ത​ന്‍റെ ചി​ത്ര​മെ​ടു​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മു​ന്നി​ൽ ചി​ല മ​നോ​ഹ​ര​മാ​യ പോ​സു​ക​ൾ കാ​ണി​ക്കു​ക​യും ചെ​യ്തു. ഈ ​ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ക്കു​ന്ന വീ​ഡി​യോ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. 

ഗു​ൻ​ഗു​ൻ എ​ന്ന പെ​ൺ​കു​ട്ടി ആ​ധാ​ർ കേ​ന്ദ്ര​ത്തി​ൽ ത​ന്‍റെ ചി​ത്രം എ​ടു​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു. ഔ​ദ്യോ​ഗി​ക രേ​ഖ​ക​ൾ​ക്കാ​യി അ​വ​ളു​ടെ ഫോ​ട്ടോ എ​ടു​ക്കു​ക​യാ​യി​രു​ന്ന ആ​ധാ​ർ എ​ൻ​റോ​ൾ​മെ​ൻ്റ് സെ​ൻ്റ​ർ ഓ​പ്പ​റേ​റ്റ​ർ അ​വ​ളു​ടെ നേ​രെ കാ​മ​റ വ​ച്ചു. പ​ക്ഷേ കാ​മ​റ ക​ണ്ട​പ്പോ​ൾ അ​വ​ൾ മ​നോ​ഹ​ര​മാ​യ പോ​സ് ചെ​യ്യാ​ൻ തു​ട​ങ്ങി.

കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളാ​ണ് വീ​ഡി​യോ പ​ക​ർ​ത്തി​യ​ത്. ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ വീ​ഡി​യോ വൈ​റ​ലാ​കു​ക​യും ഏ​ക​ദേ​ശം 18.1 ദ​ശ​ല​ക്ഷം വ്യൂ​സ് നേ​ടു​ക​യും ചെ​യ്തു. നി​ര​വ​ധി ഉ​പ​യോ​ക്താ​ക്ക​ൾ വീ​ഡി​യോ​യി​ൽ അ​ഭി​പ്രാ​യ​മി​ടു​ക​യും പെ​ൺ​കു​ട്ടി എ​ത്ര​മാ​ത്രം സു​ന്ദ​രി​യാ​ണെ​ന്ന് ക​മ​ന്‍റ് ചെ​യ്യു​ക​യും ചെ​യ്തു.

 

 

Related posts

Leave a Comment