ഏറ്റവും നന്ദിയുള്ള ജീവി ഏതെന്നു ചോദിച്ചാല്‍ ഏവരും ഒരുപോലെ ഉത്തരം പറയും നായയെന്ന്. അതിന് ദൃഷ്ടാന്തമാകുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. വെള്ളത്തില്‍ വീഴാതെ കൊച്ചു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുന്ന നായയാണ് താരമായിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് വീഡിയോ പുറത്തുവന്നത്. 16 സെക്കന്‍ഡ് ദൈര്‍ഘ്യമുളളതാണ് വീഡിയോ.
കളിക്കിടയില്‍ തന്റെ ബോള്‍ വെളളത്തിലേക്കു വീണതു കണ്ട കുട്ടി അതെടുക്കാനായി വെളളത്തിലേക്ക് ഇറങ്ങാന്‍ ശ്രമിക്കവേയാണ് നായ രക്ഷകനായെത്തിയത്. നദിയിലേക്ക് ഇറങ്ങാനായി നടന്നുപോയ കുഞ്ഞു ബാലികയെ വസ്ത്രത്തില്‍ കടിച്ചുപിടിച്ച് പുറകിലേക്ക് തളളിയിടുകയും, തുടര്‍ന്ന് വെളളത്തില്‍ വീണുകിടന്ന ബോള്‍ കടിച്ചെടുത്ത് കരയിലേക്ക് കൊണ്ടുവരുന്നതുമാണ് വീഡിയോ. നദിയില്‍നിന്നും അകലെ സുരക്ഷിത സ്ഥാനത്തേക്ക് കുഞ്ഞിനെ എത്തിച്ചശേഷമാണ് നായ ബോളെടുക്കാനായി വെളളത്തിലേക്ക് ഇറങ്ങിയത്.
നാലു ദശലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്. വീഡിയോ കണ്ടവരെല്ലാം കുഞ്ഞു ബാലികയെ രക്ഷിച്ച നായയെ അഭിനന്ദിക്കുകയാണ്. ഒരു ലക്ഷത്തിലധികം പേര്‍ വീഡിയോ റീട്വീറ്റ് ചെയ്തിട്ടുണ്ട്. നിരവധി പേര്‍ കമന്റും ചെയ്തിട്ടുണ്ട്.
One word this video… pic.twitter.com/D1jpArOdco
— Physics-astronomy.org (@OrgPhysics) June 16, 2019