കോവിഡ് മഹാമാരിയെ തുടർന്നാണ് ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് പ്രചാരം ഏറിയത്. മീറ്റിംഗുകളും, വിവാഹ ചടങ്ങുകളും, ക്ലാസുകളുമെല്ലാം ഓൺലൈനായി കൂടാനുള്ള അവസരം ഉണ്ടായതും ലോക്ഡൗണിലേക്ക് ലോകം കുതിച്ചപ്പോഴാണ്. എന്നാൽ ഓൺലൈൻ ക്ലാസുകൾക്കും മീറ്റിംഗുകൾക്കുമിടയിൽ പലപ്പോഴും പലർക്കും പല അബദ്ധങ്ങളും സംഭവിക്കാറുമുണ്ട്. അത്തരത്തിലൊകു അമളി പറ്റിയ വാർത്തയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്. എന്നാൽ ഇത്തരത്തിലൊരു അബദ്ധം ലോകത്ത് ഒരാൾക്കും സംഭവിക്കരുതേയെന്ന് നമ്മൾ ആഗ്രഹിച്ചുപോകും.
ഒരു ശവസംസ്കാരചടങ്ങിൽ സൂമിലൂടെ ഓൺലൈനായി പങ്കെടുത്തു കൊണ്ടിരിക്കുകയായിരുന്നു ഒരു യുവതി. യുകെയിലാണ് സംഭവം. കാൻസർ ബാധിച്ച് മരിച്ച ഒരാളുടെ ശവസംസ്കാരചടങ്ങ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. നോർത്ത് ലണ്ടനിലെ ബാർനെറ്റിലെ ഒരു പള്ളിയിലായിരുന്നു ശവസംസ്കാര ചടങ്ങുകൾ നടന്നത്.
എന്നാൽ പള്ളിയിലേക്ക് നേരിട്ട് എത്താൻ സാധിക്കാത്തവർക്ക് വേണ്ടി സൂമിലൂടെ വീഡിയോ കോൾ അറേഞ്ച് ചെയ്തു. യുവതിയും അതിൽ പങ്കെടുത്തു. എന്നാൽ അറിയാതെ ഇവരുടെ കാമറ ഓണായി പോയി. എന്നാൽ യുവതി സൂം ഓൺ ആക്കിവച്ച് കുളിക്കുകയായിരുന്നു. പിന്നെ സംഭവിച്ചത് പറയണോ. യുവതിയുടെ കുളി സീൻ നാട്ടുകാർ മുഴുവൻ കണ്ടു. സൂമിലുണ്ടായിരുന്നവരിൽ ഭൂരിഭാഗം
ആളുകളും ലൈവായി യുവതി കുളിക്കുന്നത് കണ്ടു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും വാട്ട്സാപ്പിലൂടെ ഷെയർ ചെയ്യപ്പെട്ടു. ബിസിനസുകാരിയായ ഒരു യുവതിക്കാണ് ഈ അബദ്ധം പറ്റിയത്.