ജയിലിൽ കിടന്ന് ഇനി ഇഷ്ടം പോലെ മുട്ടക്കറി കഴിക്കാം; മുട്ടക്കറി ഉണ്ടാക്കി നൽകിയില്ല, ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി യുവാവ്

ഗു​രു​ഗ്രാം: മു​ട്ട​ക്ക​റി ഉ​ണ്ടാ​ക്കി ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ യു​വാ​വ് ലി​വ്-​ഇ​ൻ പ​ങ്കാ​ളി​യാ​യ യു​വ​തി​യെ കോ​ടാ​ലി ഉ​പ​യോ​ഗി​ച്ച് വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി. ഗു​രു​ഗ്രാ​മി​ലെ ചൗ​മ വി​ല്ലേ​ജി​ലാ​ണ് നി​ഷ്ഠൂ​ര കൊ​ല​പാ​ത​കം ന​ട​ന്ന​ത്. 32 കാ​രി​യാ​യ അ​ഞ്ജ​ലി​യെ​ന്ന യു​വ​തി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

മു​ട്ട​ക്ക​റി ഉ​ണ്ടാ​ക്കി ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ യു​വ​തി അ​ത് നി​ര​സി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് 35കാ​ര​നാ​യ ല​ല്ല​ന്‍ യാ​ദ​വ് പോ​ലി​സി​ന് മൊ​ഴി ന​ൽ​കി. താ​ൻ ആ​സ​മ​യം മ​ദ്യ​ല​ഹ​രി​യി​ൽ ആ​യി​രു​ന്നെ​ന്നും സ്വ​ബോ​ധം ന​ഷ്ട​പ്പെ​ട്ട് ഇ​ത്ത​ര​ത്തി​ൽ ചെ​യ്തു പോ​യ​താ​ണെ​ന്നും ല​ല്ല​ന്‍ പോ​ലി​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി.

ഗു​രു​ഗ്രാ​മി​ലെ ചൗ​മ ഗ്രാ​മ​ത്തി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു വീ​ട്ടി​ൽ നി​ന്നാ​ണ് അ​ഞ്ജ​ലി​യു​ടെ മൃ​ത​ദേ​ഹം ഗു​രു​ഗ്രാം പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. കെ​യ​ർ ടേ​ക്ക​റാ​ണ് ആ​ദ്യം മൃ​ത​ദേ​ഹം ക​ണ്ട​ത്. തു​ട​ർ​ന്ന് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ആ​ക്രി പെ​റു​ക്കി ഉ​പ​ജീ​വ​നം ന​യി​ക്കു​ന്ന അ​ഞ്ജ​ലി​യും, ല​ല്ല​ൻ യാ​ദ​വും ഏ​ഴ് മാ​സം മു​ൻ​പാ​ണ് ഒ​രു​മി​ച്ച് താ​മ​സം തു​ട​ങ്ങു​ന്ന​ത്. അ​ഞ്ജ​ലി ഭാ​ര്യ​യാ​ണെ​ന്ന് വീ​ട്ടു​ട​മ​യെ വി​ശ്വ​സി​പ്പി​ച്ചാ​ണ് ല്ല​ൻ യാ​ദ​വ് ഇ​വ​രെ ഒ​പ്പം താ​മ​സി​പ്പി​ച്ച​ത്.

 

Related posts

Leave a Comment