മേലൂർ: അപ്പനോടുള്ള സ്നേഹംമൂലം മകൾ പകത്തു നൽകിയത് സ്വന്തം കരൾ.മേലൂർ കല്ലുകുത്തി വടക്കുംഞ്ചേരി നെൽസനാണ് പരിശോധനയിൽ അടിയന്തരമായി കരൾ മാറ്റിവയ്ക്കണമെന്ന ഡോക്ടർമാരുടെ നിർദേശം ലഭിക്കുന്നത്.
സാന്പത്തികമായി സഹായങ്ങൾ ഉണ്ടായെങ്കിലും കരൾ മാത്രം ലഭിച്ചില്ല.മറ്റുള്ളവരെ അന്വേഷിച്ച് പിതാവിന്റെ ആരോഗ്യം ബുദ്ധിമുട്ടിലാൻ തുടങ്ങിയതറിഞ്ഞ നഴ്സിംഗ് ആദ്യ വർഷ വിദ്യാർഥിനിയായ മകൾ എവിലിൻ തന്റെ കരൾ നൽകാമെന്ന് തീരുമാനിക്കുകയായിരുന്നു.
അമ്മ ബിനു, സഹോദരി ഇഷിത ഉൾപ്പെടെ എല്ലാവരെയും വിവരങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.
വിശ്രമശേഷം ഇരുവരും ആരോഗ്യത്തോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി. നെൽസന് തുടർചികിത്സ വേണം.
എവിലിന് ഇപ്പോൾ ചികിത്സയില്ല. പെരുന്പാവൂരിലെ സാൻജോ കോളജ് ഓഫ് നഴ്സിങ്ങിൽ പഠനത്തിനായി പോയി തുടങ്ങി.
പൂർവ വിദ്യാലയമായ എസ്എച്ച് കോണ്‍വെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എവിലിന് സ്വീകരണം നൽകി. ചടങ്ങിൽ മുൻ ചെയർമാൻ വി.ഒ. പൈലപ്പൻ,ചാലക്കുടി പള്ളി വികാരി ഫാ. ജോളി വടക്കനും പുരസ്കാരം സമർപ്പിച്ചു.