ലൈവ് റിപ്പോർട്ടിംഗിനിടെ അപ്രതീക്ഷിതമായ പല സംഭവങ്ങളും ഉണ്ടാകാറുണ്ട്. ചിലതൊക്കെ നമ്മെ ചിരിപ്പിക്കാറുണ്ട്. ചിലത് ഭയപ്പെടുത്താറുമുണ്ട്. അത്തരത്തിൽ ഒരു വനിതാ റിപ്പോർട്ടർ നേരിട്ട അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
ഓസ്ട്രേലിയാസ് ടുഡേ ഷോയിലെ റിപ്പോർട്ടർ ആൻഡ്രിയ ക്രോതേഴ്സിനാണ് ഈ അനുഭവം ഉണ്ടായിരിക്കുന്നത്. ബ്രിസ്ബേനിൽ വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യുകയായിരുന്നു ആൻഡ്രിയ. ലൈവ് റിപ്പോർട്ടിംഗിനിടെ ഒരു കൊതുക് അവളുടെ മുഖത്ത് വന്നിരുന്നു.
ചൊറിയാൻ തുടങ്ങിയപ്പോൾ ലൈവ് ആണെന്നോർക്കാതെ അവൾ പെട്ടന്ന് തന്റെ മുഖത്തടിച്ചു. പെട്ടെന്നാണ് താൻ ലൈവാണ് എടുക്കുന്നതെന്ന് ഓർത്തത്. അപ്പോൾതന്നെ ആകെ വല്ലാതായി ആൻഡ്രിയ അവിടെ നിന്നും ഓടിപ്പോയി.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ വൈറലായി. വീഡിയോയ്ക്ക് പ്രതികരണവുമായി ആൻഡ്രിയ രംഗത്തെത്തി. തന്റെ ഓഫീസിലെ സഹപ്രവർത്തകരുടെ കമന്റ് കൂടി ഉൾപ്പെടുത്തികൊണ്ട് രസകരമായ ഒരു വീഡിയോ ആൻഡ്രിയ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു.
മുഖത്തടിച്ചതിൽ വലിയ പ്രശ്നമില്ല. എന്തായാലും സ്വയം മുഖത്തടിച്ചതിനാൽ തനിക്ക് കമ്പനിയിൽ നിന്നും ജോലിക്കാർക്കുള്ള കോംപൻസേഷൻ തുക കിട്ടില്ല എന്ന് ആൻഡ്രിയ പ്രതികരിച്ചു.