ഫുട്ബോളിന്റെ സൗന്ദര്യം പറഞ്ഞറിയിക്കാനാവാത്തതാണ്. വെറുമൊരു കളിയെന്നതിനേക്കാള് കാണികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്ന കളിയാണത്. കാഴ്ചയില്ലാത്തവര്‍ക്ക് പോലും കളിയുടെ ഒരു തരി ആവേശം പോലും നഷ്ടപ്പെടാതെ ആസ്വദിക്കാന്‍ ഫുട്ബോള്‍ എന്ന കളിയിലൂടെ സാധിക്കും എന്നതിന് തെളിവാകുകയാണ് ഇപ്പോള്‍ നവമാധ്യമലോകത്ത് വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ.
പന്തിനൊപ്പം സഞ്ചരിക്കുന്ന കാണികളുടെ ആര്‍പ്പു വിളികളിലും ഗോളാഘാഷത്തിലുമാണ് ഫുട്ബോളിന്റെ ആസ്വാദ്യതയും സൗന്ദര്യവുമെന്ന് തെളിയിച്ചുകൊടുത്ത അപൂര്‍വ നിമിഷങ്ങള്‍ക്കാണ് നാപ്പോളി-ലിവര്‍പൂള്‍ മത്സരത്തിന് ആന്‍ഫീല്‍ഡ് വേദിയായത്.
ജയിച്ചാല്‍ മാത്രം നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാമെന്ന മത്സരത്തില്‍ ആന്‍ഫീല്‍ഡില്‍ സലായും കൂട്ടരും പന്തുമായിറങ്ങി. മത്സരത്തില്‍ നിര്‍ണായക ഗോള്‍ സലാ നേടിയപ്പോള്‍ സ്റ്റേഡിയം ഇളകി മറിഞ്ഞു. കാതുകളില്‍ ആന്‍ഫീല്‍ഡിന്റെ ഇരമ്പല്‍ മാത്രം. ഇതിനിടയിലാണ് യു.സി.എല്‍ ക്യാമറ അപൂര്‍വമായ ഒരു നിമിഷം ഒപ്പിയെടുത്തത്.
മത്സരം കാണാനെത്തിയ അന്ധനായ ആരാധകന് സഹോദരന് കളിയെ കുറിച്ച് വിശദീകരിക്കുന്നതാണ് രംഗം. അന്ധനാണെങ്കിലും മത്സരത്തിന്റെ ആവേശം മുഴുവന്‍ ആ മനുഷ്യന്റെ മുഖത്ത് പ്രകടമായിരുന്നു. മറ്റ് ആരാധകരെപ്പോലെ, അല്ലെങ്കില്‍ അവരേക്കാള്‍ കൂടുതലായി അദ്ദേഹം കളി ആസ്വദിക്കുന്നുമുണ്ട്.
മത്സരം നിമിഷങ്ങള്‍ക്കകം സാമൂഹ്യമാധ്യമങ്ങളില്‍ ഹിറ്റായി. അന്ധനായിട്ടും അദ്ദേഹം ആ ഗോളില്‍ ആനന്ദിക്കുന്നു. അതാണ് ഫുട്ബോള്‍ അതാണ് സൗന്ദര്യം ഒരു ആരാധകന് ട്വിറ്ററില്‍ കുറിച്ചു.
ഞാനൊരു എവര്ട്ടണ് ആരാധകനാണ്. പക്ഷെ ഈ ദൃശ്യങ്ങള്‍ എന്നെ ഈറനണിയിച്ചുവെന്ന് മറ്റൊരു ആരാധകന്. ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടതില്‍ സുന്ദരമായ നിമിഷമാണിതെന്ന് മറ്റൊരാളും. വൈറല്‍ വീഡിയോ ആളുകള്‍ ഏറ്റെടുത്തതോടെ എല്ലാവര്ക്കും നന്ദി അറിയിച്ച് വീഡിയോയിലെ നായകന് രംഗത്തെത്തുകയും ചെയ്തിരുന്നു.
A blind Liverpool fan and his cousin in the stands celebrating Salah’s goal against Napoli. His cousin describes the goal ⚽️
Beautiful moment ❤️#LFC pic.twitter.com/hCC1pyTt6e
— Ladbrokes (@Ladbrokes) December 12, 2018