ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ അപരാജിത കുതിപ്പ് തുടരുന്നു. വോൾവ്സിനെ എതിരില്ലാത്ത രണ്ടു ഗോളുകൾ ലിവര്‍പൂള്‍ തോല്പിച്ചു.
18-ാം മിനിറ്റിൽ മുഹമ്മദ് സലായാണ് ലിവര്‍പൂളിനായി ആദ്യഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ 68-ാം മിനിറ്റിൽ വിർജിൽ വാൻ ദിജ്ക് ലിവര്‍പൂളിന്റെ ലീഡുയർത്തി. സലായാണ് രണ്ടാം ഗോളിനും വഴിയൊരുക്കിയത്.
ലിവര്‍പൂള്‍ 18 കളികളിൽ നിന്നും 48 പോയിന്റുമായി ലീഗില്‍ ഒന്നാംസ്ഥാനത്ത് തുടരുന്നു. 44 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാമത്.