മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ പരാജയം നേരിട്ടവരുടെ പട്ടികയില്‍ ലിവര്‍പൂളും. 20 മത്സരങ്ങളില്‍ തോല്‍വി അറിയാതെ കുതിച്ച ലിവര്‍പൂളിനെ മാഞ്ചസ്റ്റര്‍ സിറ്റി 2-1ന് തോല്‍പ്പിച്ചു. ലെറോയ് സേനാണ് വിജയഗോള്‍ നേടിയത്.
ഇതോടെ രണ്ടാം സ്ഥാനത്തുള്ള സിറ്റി ഒന്നാമതുള്ള ലിവര്‍പൂളുമായി പോയിന്റ് വ്യത്യാസം നാലായി കുറച്ചു. 21 മത്സരങ്ങളില്‍ ലിവര്‍പൂളിന് 54 പോയിന്റും ഇത്രതന്നെ മത്സരത്തില്‍ സിറ്റിക്ക് 50 പോയിന്റുമാണ്. കഴിഞ്ഞ അഞ്ചു കളിയില്‍ മൂന്നെണ്ണത്തിലെ തോല്‍വിയാണ് സിറ്റിയെ പിന്നിലാക്കിയത്.
40-ാം മിനിറ്റില്‍ സെര്‍ജിയോ അഗ്വേറോ, ബര്‍ണാര്‍ഡോ സില്‍വയുടെ പാസില്‍ വലകുലുക്കി. 64-ാം മിനിറ്റില്‍ ഫിര്‍മിനോയുടെ ക്ലോസ് റേഞ്ച് ഹെഡര്‍ ലിവര്‍പൂളിനു സമനില നല്കി. കഴിഞ്ഞ 12 മത്സരങ്ങളില്‍ ലിവര്‍പൂളിനെതിരേ സിറ്റി നേടുന്ന രണ്ടാമത്തെ ജയമാണ്, ഏഴെണ്ണത്തില്‍ തോറ്റു.