‘ലി​വിം​ഗ് ടു​ഗ​ത​ര്‍’; ഭാ​ര്യാ-​ഭ​ര്‍​ത്താ​വെ​ന്ന നി​ര്‍​വ​ച​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ലി​വിം​ഗ് ടു​ഗ​ത​ര്‍ ബ​ന്ധ​ങ്ങ​ളി​ലു​ള്ള​വ​രെ ഭാ​ര്യാ-​ഭ​ര്‍​ത്താ​വെ​ന്ന നി​ര്‍​വ​ച​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്നു ഹൈ​ക്കോ​ട​തി.

ലി​വിം​ഗ് ടു​ഗ​ത​ര്‍ ബ​ന്ധ​ത്തി​ലു​ള്ള സ്ത്രീ, ​ഭ​ര്‍​ത്താ​വും ഭ​ര്‍​ത്താ​വി​ന്‍റെ ബ​ന്ധു​ക്ക​ളും പീ​ഡി​പ്പി​ച്ചെ​ന്ന രീ​തി​യി​ല്‍ ന​ല്‍​കു​ന്ന പ​രാ​തി​യി​ല്‍ ഐ​പി​സി 498 എ ​പ്ര​കാ​രം കേ​സെ​ടു​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് ജ​സ്റ്റീ​സ് ബ​ദ​റു​ദ്ദീ​ന്‍റെ ഉ​ത്ത​ര​വ്.

എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ ഡോ​ക്ട​ര്‍​ക്കെ​തി​രേ കൂ​ടെ ജീ​വി​ച്ച യു​വ​തി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കൊ​യി​ലാ​ണ്ടി പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് റ​ദ്ദാ​ക്കി​യാ​ണു കോ​ട​തി നി​ര്‍​ദേ​ശം.

Related posts

Leave a Comment