ലി​വിം​ഗ് വി​ൽ ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​ക്കു​ന്ന മ​ല​യാ​ളി​ക​ൾ

മ​ര​ണ​ശേ​ഷം എ​ന്നെ എ​ന്ത് ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് ഞാ​ൻ വീ​ട്ടി​ൽ പ​ല​വ​ട്ടം പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​തി​വി​ടെ ആ​വ​ർ​ത്തി​ച്ച് എ​ഴു​തി​യി​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പ​ക്ഷെ എ​ങ്ങ​നെ​യാ​വ​രു​ത് എ​ന്‍റെ മ​ര​ണ​മെ​ന്ന് മാ​ത്രം പ​റ​ഞ്ഞി​ട്ടി​ല്ല. നി​ങ്ങ​ൾ​ക്ക് എ​ങ്ങ​നെ മ​രി​ക്കാ​നാ​ണി​ഷ്ടം? ചി​ന്തി​ച്ചി​ട്ടു​ണ്ടോ? ഇ​ല്ലെ​ങ്കി​ൽ ചി​ന്തി​ക്ക​ണം. 🙂
ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ ര​ണ്ടു സം​ഭ​വ​ങ്ങ​ൾ പ​റ​യാം. ര​ണ്ടും മ​ക്ക​ൾ​ക്ക് മാ​താ​പി​താ​ക്ക​ളോ​ടു​ള്ള സ്നേ​ഹ​ത്തി​ന്‍റെ​യും ക​രു​ത​ലി​ന്‍റെ​യും ര​ണ്ടു​ത​രം ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ്.

കേ​സ് നം.1 :
84 ​വ​യ​സു​ള്ള ഹൃ​ദ്രോ​ഗി​യാ​യ അ​പ്പൂ​പ്പ​നെ പെ​ട്ടെ​ന്നു​ണ്ടാ​യ അ​ബോ​ധാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​വ​രു​ന്നു. ത​ല​യു​ടെ സ്കാ​ൻ ചെ​യ്ത​പ്പോ​ൾ ത​ല​ച്ചോ​റി​ൽ വ​ലി​യൊ​രു ര​ക്ത​സ്രാ​വ​മാ​ണ്. ഇ​ത്ര​യും വ​ലി​യ ര​ക്ത​സ്രാ​വ​ത്തി​ന്‍റെ ചി​കി​ത്സ എ​ത്ര​യും വേ​ഗം സ​ർ​ജ​റി ചെ​യ്യു​ക എ​ന്ന​താ​ണ്. രോ​ഗി​യു​ടെ പ്രാ​യം, മ​റ്റു രോ​ഗ​ങ്ങ​ൾ, നി​ല​വി​ലെ ശാ​രീ​രി​കാ​വ​സ്ഥ എ​ന്നി​വ വ​ച്ച് നോ​ക്കു​മ്പോ​ൾ സ​ർ​ജ​റി ചെ​യ്താ​ലും ര​ക്ഷ​പ്പെ​ടാ​ൻ സാ​ധ്യ​ത വ​ള​രെ കു​റ​വാ​ണ്.

അ​ഥ​വാ ജീ​വ​ൻ ര​ക്ഷ​പ്പെ​ട്ടാ​ലും ഒ​രു വെ​ജി​റ്റേ​റ്റീ​വ് സ്റ്റേ​റ്റി​ൽ അ​ങ്ങ​നെ കി​ട​ക്കു​ക​യേ ഉ​ള്ളൂ. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം മ​ക്ക​ളോ​ടും മ​റ്റ് ബ​ന്ധു​ക്ക​ളോ​ടും പ​റ​ഞ്ഞു. ഇ​ത്ര​യും റി​സ്കെ​ടു​ത്ത് ഓ​പ​റേ​ഷ​നൊ​ക്കെ ചെ​യ്താ​ലും നി​ങ്ങ​ൾ​ക്കോ രോ​ഗി​ക്കോ ഗു​ണ​പ്ര​ദ​മാ​യ ഒ​രു റി​സ​ൾ​ട്ട് കി​ട്ടാ​ൻ സാ​ധ്യ​ത​യി​ല്ലാ എ​ന്ന് വ്യ​ക്ത​മാ​യി ത​ന്നെ പ​റ​ഞ്ഞു. അ​തു​കൊ​ണ്ട് വെ​റു​തേ സ​ർ​ജ​റി ചെ​യ്യ​ണോ?

ഓ​പ​റേ​ഷ​ൻ ചെ​യ്തി​ല്ലെ​ങ്കി​ൽ എ​ന്താ​യാ​ലും മ​രി​ച്ചു പോ​കു​മ​ല്ലോ, അ​തു​കൊ​ണ്ട് റി​സ്കാ​ണെ​ങ്കി​ലും സ​ർ​ജ​റി ചെ​യ്യ​ണ​മെ​ന്നാ​ണ് മ​ക്ക​ളു​ടെ ആ​വ​ശ്യം. ഏ​ത​വ​സ്ഥ​യി​ലാ​ണെ​ങ്കി​ലും അ​ച്ഛ​നെ ജീ​വ​നോ​ടെ കി​ട്ടി​യാ​ൽ മ​തി, ഞ​ങ്ങ​ൾ നോ​ക്കി​ക്കോ​ളാം. അ​ങ്ങ​നെ സ​ർ​ജ​റി ക​ഴി​ഞ്ഞു, രോ​ഗി​യു​ടെ ജീ​വ​ൻ ര​ക്ഷ​പ്പെ​ട്ടു. ജീ​വ​ൻ മാ​ത്രം. രോ​ഗി വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ശ്വ​സി​ക്കു​ന്നു.

ഒ​രാ​ഴ്ച ക​ഴി​ഞ്ഞ​പ്പൊ ട്ര​ക്കി​യോ​സ്റ്റ​മി ചെ​യ്തു. പ​തി​യെ വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​പ്പോ​ർ​ട്ട് കു​റ​ച്ചു കൊ​ണ്ടു വ​ന്നു. മൂ​ക്കി​ലും ക​ഴു​ത്തി​ലും മൂ​ത്ര​ത്തി​നും ഒ​ക്കെ ട്യൂ​ബി​ട്ട, ജീ​വ​നു​ള്ള ഒ​രു മാ​നി​ക്യൂ​ർ പോ​ലെ അ​പ്പൂ​പ്പ​ൻ കി​ട​ന്നു. നെ​ഞ്ചി​ൽ അ​ണു​ബാ​ധ. വി​ല കൂ​ടി​യ ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ.

പ​തി​യെ പ​തി​യെ ബ​ന്ധു​ക്ക​ളൊ​ക്കെ കൊ​ഴി​ഞ്ഞു. ദി​വ​സ​ങ്ങ​ൾ ക​ഴി​യു​ന്തോ​റും മ​ക്ക​ൾ​ക്കും മ​ന​സ് മാ​റി​ത്തു​ട​ങ്ങി. നേ​രി​യ മ​ടു​പ്പ്. കൈ​യി​ലെ കാ​ശൊ​ക്കെ തീ​രു​ന്നു, ജോ​ലി​ക്ക് പോ​കാ​ൻ പ​റ്റു​ന്നി​ല്ല. ഇ​ത്ര​യും ചെ​യ്തി​ട്ടും രോ​ഗി​ക്ക് ഒ​രു മാ​റ്റ​വും വ​രു​ന്നു​മി​ല്ല. ഈ ​അ​വ​സ്ഥ​യി​ൽ നി​ന്ന് വ​ലി​യ മാ​റ്റം വ​രാ​ൻ സാ​ധ്യ​ത​യി​ല്ലാ​യെ​ന്ന് ആ​ദ്യ ദി​വ​സം പ​റ​ഞ്ഞ​തൊ​ക്കെ അ​വ​ർ മ​ന​പ്പൂ​ർ​വ്വം മ​റ​ന്നു പോ​യി​രു​ന്നു. ഫ്ര​സ്ട്രേ​ഷ​ൻ പ​തി​യെ പ​തി​യെ കൂ​ടു​ന്നു.

ഏ​തോ ബ​ന്ധു​വി​ന്‍റെ ഉ​പ​ദേ​ശം സ്വീ​ക​രി​ച്ച് ചി​കി​ത്സ കു​റേ​ക്കൂ​ടി സൗ​ക​ര്യ​മു​ള്ള മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​വ​ർ മാ​റ്റു​ന്നു. അ​വി​ടെ​യ​വ​ർ ഭ​ക്ഷ​ണം കൊ​ടു​ക്കാ​നാ​യി വ​യ​റ്റി​ലും കൂ​ടി ഒ​രു ട്യൂ​ബി​ടു​ന്നു. അ​തി​ന്‍റെ കോം​പ്ലി​ക്കേ​ഷ​ൻ​സ്.

ദീ​ർ​ഘ​നാ​ളാ​യി ട്യൂ​ബി​ലാ​യ​തി​നാ​ൽ യൂ​റി​ന​റി ഇ​ൻ​ഫ​ക്ഷ​ൻ. വീ​ണ്ടും ന്യു​മോ​ണി​യ. ദേ​ഹം പൊ​ട്ടി വ്ര​ണ​മു​ണ്ടാ​കു​ന്നു. എ​ത്ര​യൊ​ക്കെ പ്ര​തി​രോ​ധി​ക്കാ​ൻ ശ്ര​മി​ച്ചാ​ലും ഇ​തൊ​ക്കെ ഉ​ണ്ടാ​വു​മെ​ന്ന​ത് മു​ൻ​കൂ​ട്ടി ക​ണ്ടാ​ണ് ആ​ദ്യ ദി​വ​സം ത​ന്നെ എ​ല്ലാം വി​ശ​ദ​മാ​യി പ​റ​ഞ്ഞ​ത്.
ല​ക്ഷ​ങ്ങ​ൾ ചെ​ല​വാ​ക്കി​യി​ട്ടും ഇ​ന്നും ആ ​രോ​ഗി​ക്ക് ഒ​രു രീ​തി​യി​ലു​ള്ള മാ​റ്റ​വു​മി​ല്ല. എ​ന്നാ​ൽ മ​രി​ച്ച​തു​മി​ല്ല. മ​രി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യും ഇ​ല്ല.

കേ​സ് നം.2 :
89 ​വ​യ​സു​ള്ള മ​റ്റൊ​ര​പ്പൂ​പ്പ​ൻ. സ​മാ​ന​മാ​യ രോ​ഗാ​വ​സ്ഥ​യും ബ​ന്ധു​ക്ക​ളും. ഇ​തു​പോ​ലെ ത​ന്നെ കാ​ര്യ​ങ്ങ​ളെ​ല്ലാം വി​ശ​ദ​മാ​യി പ​റ​ഞ്ഞു കൊ​ടു​ത്തു. അ​വ​ർ ആ​ലോ​ചി​ച്ച ശേ​ഷം, സ​ർ​ജ​റി വേ​ണ്ടാ എ​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്തി. രോ​ഗി​യെ ഐ​സി​യു​വി​ൽ അ​ഡ്മി​റ്റാ​ക്കി, സ​പ്പോ​ർ​ട്ടീ​വാ​യി​ട്ടു​ള്ള ചി​കി​ത്സ​ക​ൾ എ​ല്ലാം ന​ൽ​കി. മൂ​ന്നാം ദി​വ​സം അ​ദ്ദേ​ഹം മ​രി​ച്ചു. സ്വാ​ഭാ​വി​ക​മാ​യ മ​ര​ണം.
****
ഈ ​ര​ണ്ടു കേ​സു​ക​ളി​ലും മ​ക്ക​ൾ​ക്ക് അ​ച്ഛ​നോ​ട് സ്നേ​ഹ​മു​ണ്ട്. ആ​ർ​ക്കാ​ണ് കൂ​ടു​ത​ൽ സ്നേ​ഹ​മെ​ന്ന ചോ​ദ്യ​ത്തി​നൊ​ന്നും പ്ര​സ​ക്തി​യി​ല്ല. ആ​രാ​യി​രു​ന്നു ശ​രി​യാ​യ സ​മ​യ​ത്ത് ശ​രി​യാ​യ തീ​രു​മാ​ന​മെ​ടു​ത്ത​ത് എ​ന്ന് ചോ​ദി​ച്ചാ​ൽ എ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ ഉ​ത്ത​രം ര​ണ്ടാ​മ​ത്തെ കൂ​ട്ട​ർ എ​ന്നാ​ണ്.

ആ​യു​സി​ന്‍റെ 90 ശ​ത​മാ​ന​വും ജീ​വി​ച്ച മ​നു​ഷ്യ​രെ, ഒ​ന്നും ഓ​ർ​ക്കാ​ൻ ക​ഴി​യാ​തെ, ആ​രെ​യും തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​തെ, പ​ര​സ​ഹാ​യ​മി​ല്ലാ​തൊ​ന്ന് ഉ​മി​നീ​രി​റ​ക്കാ​ൻ കൂ​ടി ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ൽ സ്നേ​ഹ​ത്തി​ന്‍റെ പേ​രി​ൽ വെ​റു​തേ​യി​ങ്ങ​നെ ക​ഷ്ട​പ്പെ​ടു​ത്തു​ന്ന​ത് ഒ​ക്കെ ക്രൂ​ര​ത​യാ​ണെ​ന്നാ​ണ് തോ​ന്നാ​റു​ള്ള​ത്.

പ​ല​പ്പോ​ഴും ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ശ​രി​യാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ പ​ല കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടും ബ​ന്ധു​ക്ക​ൾ​ക്ക് പ്ര​യാ​സ​മാ​ണെ​ന്ന​ത് മ​ന​സി​ലാ​ക്കാ​തെ​യ​ല്ല ഈ ​പ​റ​യു​ന്ന​ത്. ബ​ന്ധു​ക്ക​ളി​ൽ പ​ല​ർ​ക്കും പ​ല അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​ണ്ടാ​വു​ക, രോ​ഗി​യോ​ടു​ള്ള വൈ​കാ​രി​ക​മാ​യ അ​ടു​പ്പം, ചി​കി​ത്സി​ച്ചി​ല്ല എ​ന്ന കു​റ്റ​ബോ​ധം, നാ​ട്ടു​കാ​രെ​ന്ത് വി​ചാ​രി​ക്കും എ​ന്ന ചി​ന്ത ഇ​ങ്ങ​നെ പ​ല ഘ​ട​ക​ങ്ങ​ളും ആ ​സ​മ​യ​ത്തെ തീ​രു​മാ​ന​ത്തെ സ്വാ​ധീ​നി​ക്കും.

എ​നി​ക്ക് എ​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ അ​വ​സാ​ന നാ​ളു​ക​ളി​ൽ ആ​രെ​യും തി​രി​ച്ച​റി​യാ​തെ, കു​റേ ട്യൂ​ബു​ക​ളു​ടെ​യും യ​ന്ത്ര​ങ്ങ​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ ജീ​വ​ൻ മാ​ത്രം നീ​ട്ടി​ക്കി​ട്ടു​ന്ന​തി​നോ​ട് യാ​തൊ​രു താ​ൽ​പ്പ​ര്യ​വു​മി​ല്ല. എ​ന്നെ​പ്പോ​ലെ ത​ന്നെ ഇ​തേ അ​ഭി​പ്രാ​യ​മു​ള്ള ഒ​രു​പാ​ട് പേ​രു​ണ്ടാ​വും. ആ ​അ​വ​സ്ഥ​യി​ൽ എ​ത്തി​യ ശേ​ഷം ന​മു​ക്കി​തൊ​ന്നും ആ​രോ​ടും പ​റ​യാ​ൻ പ​റ്റി​ല്ല​ല്ലോ. അ​പ്പൊ​ൾ ന​മ്മ​ൾ എ​ന്തു ചെ​യ്യും?
ന​മു​ക്ക് അ​തി​പ്പോ​ഴേ ചെ​യ്യാം. എ​ഴു​തി വ​യ്ക്കാം. എ​ന്നു​വ​ച്ചാ​ൽ അ​ധി​കം ക​ഷ്ട​പ്പെ​ടു​ത്താ​തെ സ്വാ​ഭാ​വി​ക​മാ​യി മ​രി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ന​മു​ക്കി​പ്പൊ​ഴേ എ​ഴു​തി വ​യ്ക്കാ​ൻ ക​ഴി​യും. അ​തി​ന് ‘ലി​വിം​ഗ് വി​ൽ’ എ​ന്നാ​ണ് പ​റ​യു​ന്ന​ത്.

എ​ല്ലാ​വ​രും മ​രി​ക്കും. ജീ​വി​ത​ത്തി​ൽ ഏ​റ്റ​വും ഉ​റ​പ്പു​ള്ള കാ​ര്യം അ​ത് മാ​ത്ര​മാ​ണ്. പ​ക്ഷെ​യ​ത് സ്വ​യം ക​ഷ്ട​പ്പെ​ട്ടും വേ​ണ്ട​പ്പെ​ട്ട​വ​രെ​യെ​ല്ലാം ക​ഷ്ട​പ്പെ​ടു​ത്തി​യും ആ​വ​രു​തെ​ന്ന ആ​ഗ്ര​ഹ​മു​ള്ള​വ​ർ​ക്ക് ന​ല്ലൊ​രാ​ശ​യ​മാ​ണീ ലി​വിം​ഗ് വി​ൽ. ആ​കെ​യു​ള്ള വീ​ടും പു​ര​യി​ട​വും ഒ​ക്കെ വി​റ്റും ക​ടം മേ​ടി​ച്ചും ലോ​ണെ​ടു​ത്തും ഒ​ക്കെ ചി​കി​ത്സി​ച്ചി​ട്ടും അ​വ​സാ​നം രോ​ഗി മ​രി​ക്കു​ക​യോ ജീ​വ​ച്ഛ​വ​മാ​യി കി​ട​ക്കു​ക​യോ ചെ​യ്യു​ന്ന അ​വ​സ്ഥ പ​ല​പ്പോ​ഴും ക​ണ്ടി​ട്ടു​ണ്ട്. അ​തു​പോ​ലെ ചി​ല​പ്പോ​ഴെ​ങ്കി​ലും തോ​ന്നി​യി​ട്ടു​ണ്ട്, ന​മു​ക്കി​ത്ര​യും ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ അ​യാ​ളു​ടെ ഭാ​ര്യ​ക്കും മ​ക്ക​ൾ​ക്കും കേ​റി​ക്കി​ട​ക്കാ​ൻ ഒ​രു വീ​ടെ​ങ്കി​ലും ബാ​ക്കി​യു​ണ്ടാ​യി​രു​ന്നേ​നെ എ​ന്നൊ​ക്കെ.

അ​തു​പോ​ട്ടെ, അ​തൊ​ക്കെ ഇ​തി​ന്‍റെ മ​റ്റൊ​രു വ​ശ​മാ​ണ്. എ​ല്ലാ​റ്റി​നും ന​മു​ക്ക് പ​രി​ഹാ​ര​മൊ​ന്നും കാ​ണാ​നാ​വി​ല്ല​ല്ലോ. പ​ര​മാ​വ​ധി മ​നു​ഷ്യ​ത്വ​ത്തോ​ടെ​യും സ​ഹ​വ​ർ​ത്തി​ത്ത​ത്തോ​ടെ​യും ഇ​ട​പെ​ടു​ക എ​ന്ന​തേ പ​റ്റൂ. പ​ക്ഷേ ലി​വിം​ഗ് വി​ൽ, ന​ല്ലൊ​രാ​ശ​യ​മാ​ണ്.

ന​ന്നാ​യി ജീ​വി​ക്കു​ന്ന​ത് പോ​ലെ, ഒ​രാ​ളു​ടെ അ​വ​കാ​ശ​മാ​ണ് മാ​ന്യ​മാ​യി മ​രി​ക്കു​ക എ​ന്ന​തും. ആ​രോ​ഗ്യ​മി​ല്ലാ​തെ ആ​യു​സു​മാ​ത്രം നീ​ട്ടി​ക്കി​ട്ടു​ന്ന ജീ​വി​തം ന​മു​ക്ക് സ​ന്തോ​ഷം ന​ൽ​കി​ല്ല​ല്ലോ. സ്നേ​ഹ​ത്തി​ന്‍റെ ബാ​ധ്യ​ത​യോ കു​റ്റ​ബോ​ധ​ത്തി​ന്‍റെ മു​റി​വു​ക​ളോ ശേ​ഷി​പ്പി​ക്കാ​തെ, ആ​ർ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കാ​തെ, ബ​ഹ​ള​ങ്ങ​ളി​ല്ലാ​തെ സ്വാ​ഭാ​വി​ക​മാ​യ​ങ്ങ് മ​രി​ച്ചു പോ​കാ​ൻ കൂ​ടി ന​മു​ക്ക് ക​ഴി​യ​ണം.
(ഞാ​നും ഉ​ട​നെ ത​യ്യാ​റാ​ക്കു​ന്നു​ണ്ട് എ​ന്‍റെ ലി​വിം​ഗ് വി​ൽ. 🙂
മ​നോ​ജ് വെ​ള്ള​നാ​ട്

വ​ള​രെ ഗൗ​ര​വ​മു​ള്ള അ​ർ​ത്ഥ​വ​ത്താ​യ കാ​ര്യ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഒ​രു എ​ഫ് ബി ​പോ​സ്റ്റാ​ണി​ത്. ജീ​വി​ത​ത്തി​ന്റെ പ​ല ഘ​ട്ട​ങ്ങ​ളെ​യും ഈ ​പോ​സ്റ്റി​ൽ കാ​ണാം. ഒ​രു​പാ​ട് പേ​ർ നി​ര​വ​ധി സം​ശ​യ​ങ്ങ​ളും ആ​ശ​ങ്ക​ക​ളു​മാ​യി ഡോ​ക്ട​ർ മ​നോ​ജി​ന്‍റെ പോ​സ്റ്റി​നു താ​ഴെ ക​മ​ന്‍റ് രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട്. അ​ത് സ്വാ​ഭാ​വി​ക​മാ​ണ്. പ​ക്ഷേ ഒ​രു കാ​ര്യം ഉ​റ​പ്പാ​ണ് – ആ​ശു​പ​ത്രി​ക​ളും ചി​കി​ത്സ​ക​ളും മ​രു​ന്നു​ക​ളും ന​മ്മു​ടെ ജീ​വി​ത​ത്തി​ന്‍റെ നി​ത്യ ഭാ​ഗ​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഇ​ക്കാ​ല​ത്ത് ലി​വിം​ഗ് വി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​തി​ലേ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ടും.

എ​ന്താ​ണ് ലി​വിം​ഗ് വി​ൽ? എ​ങ്ങ​നെ​യാ​ണ​ത് എ​ഴു​തേ​ണ്ട​ത്? സി​മ്പി​ളാ​യി പ​റ​യാം

1. ഒ​രാ​ൾ​ക്ക് ഏ​തെ​ങ്കി​ലും രോ​ഗം ബാ​ധി​ച്ച് സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ വ​രാ​ൻ സാ​ധി​ക്കി​ല്ല എ​ന്ന അ​വ​സ്ഥ​യാ​ണെ​ങ്കി​ൽ ചി​കി​ത്സ നി​ർ​ത്തി വ​യ്ക്കു​ക​യോ ചി​കി​ത്സ​യാ​യി ഒ​ന്നും ത​ന്നെ ചെ​യ്യാ​തി​രി​ക്കു​ക​യോ ചെ​യ്യാ​ൻ അ​യാ​ൾ ത​ന്നെ നേ​ര​ത്തേ എ​ഴു​തി വ​യ്ക്കു​ന്ന നി​യ​മ​പ​ര​മാ​യ രേ​ഖ​യാ​ണ് ലി​വിം​ഗ് വി​ൽ.
2. മു​ദ്ര​പ​ത്ര​മോ മ​റ്റു സ​ർ​ക്കാ​ർ രേ​ഖ​ക​ളോ അ​പേ​ക്ഷ​ക​ളോ ഒ​ന്നും ഇ​തി​നാ​വ​ശ്യ​മി​ല്ല. ഒ​രു വെ​ള്ള​പ്പേ​പ്പ​റി​ൽ ന​മ്മു​ടെ ആ​വ​ശ്യം എ​ന്താ​ണോ അ​ത് വ്യ​ക്ത​മാ​യി എ​ഴു​തി​യാ​ൽ മ​തി.
3. ലി​വിം​ഗ് വി​ൽ എ​ഴു​തു​ന്ന ആ​ളി​ന് 18 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യം ഉ​ണ്ടാ​വ​ണം.
4. വി​ൽ എ​ഴു​തു​ന്ന സ​മ​യ​ത്ത് വ​സ്തു​നി​ഷ്ഠ​മാ​യി തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​നു​ള്ള മാ​ന​സി​കാ​രോ​ഗ്യം ഉ​ള്ള ആ​ളാ​യി​രി​ക്ക​ണം.
5. ആ​രു​ടെ​യെ​ങ്കി​ലും നി​ർ​ബ​ന്ധ​മോ താ​ൽ​പ്പ​ര്യ​മോ പ്ര​കാ​ര​മാ​ക​രു​ത് ആ ​തീ​രു​മാ​നം.
6. ഏ​തൊ​ക്കെ രോ​ഗാ​വ​സ്ഥ​യി​ൽ ലി​വിം​ഗ് വി​ൽ ഉ​പ​യോ​ഗി​ക്ക​ണം എ​ന്ന് വ്യ​ക്ത​മാ​യി എ​ഴു​ത​ണം. ഉ​ദാ​ഹ​ര​ണം :
a) ര​ക്ഷ​പ്പെ​ടു​മെ​ന്ന് ഉ​റ​പ്പി​ല്ലെ​ങ്കി​ൽ എ​ന്നെ ഐ​സി​യു​വി​ൽ കി​ട​ത്ത​രു​ത്. വെ​ന്‍റി​ലേ​റ്റ​ർ സ​പ്പോ​ർ​ട്ട് ന​ൽ​ക​രു​ത്.
b) ഡ​യാ​ലി​സി​സ്, അ​വ​യ​വം മാ​റ്റി വ​യ്ക്ക​ൽ പോ​ലു​ള്ള​വ ഒ​ന്നും എ​നി​ക്ക് ചെ​യ്യേ​ണ്ട​തി​ല്ല.
c) എ​നി​ക്ക് ചി​കി​ത്സി​ച്ചാ​ൽ ഭേ​ദ​മാ​കാ​ത്ത കാ​ൻ​സ​റാ​ണെ​ങ്കി​ൽ സ​ർ​ജ​റി​യോ റേ​ഡി​യേ​ഷ​നോ ചെ​യ്യ​രു​ത്. വേ​ണ്ടി വ​ന്നാ​ൽ വേ​ദ​ന സം​ഹാ​രി​ക​ൾ മാ​ത്രം ന​ൽ​കാം. etc.

7. ഈ ​എ​ഴു​തി​യ​ത് ര​ണ്ട് പേ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ണം. അ​വ​ർ അ​ടു​ത്ത ബ​ന്ധു​ക്ക​ളോ ന​മു​ക്ക് അ​സു​ഖം വ​ന്നാ​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ബാ​ധ്യ​സ്ഥ​രോ ആ​യ​വ​ർ ആ​യാ​ൽ ന​ല്ല​ത്. പ​ക്ഷെ മു​തി​ർ​ന്ന ആ​ർ​ക്കും സാ​ക്ഷി​യാ​വാം.
8. ഈ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ഡോ​ക്യു​മെ​ന്‍റ് ഒ​രു ഗ​സ​റ്റ​ഡ് ഓ​ഫീ​സ​റോ നോ​ട്ട​റി​യോ കൗ​ണ്ട​ർ സൈ​ൻ ചെ​യ്യ​ണം. ഇ​പ്പോ​ഴ​ത് ഒ​രു ലീ​ഗ​ൽ ഡോ​ക്യു​മെ​ന്‍റാ​യി. ഇ​തി​ന്‍റെ കോ​പ്പി സു​ര​ക്ഷി​ത​മാ​യി വ​യ്ക്കു​ക.
9. ഭാ​വി​യി​ൽ ലി​വിം​ഗ് വി​ൽ ന​ൽ​കി​യ ആ​ൾ രോ​ഗാ​വ​സ്ഥ​യി​ലൂ​ടെ ക​ട​ന്നു പോ​കു​മ്പോ​ൾ ഈ ​ഡോ​ക്യു​മെ​ന്‍റ് ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​റെ കാ​ണി​ക്കു​ക. അ​തി​ലെ​ഴു​തി​യി​രി​ക്കു​ന്ന രീ​തി​യി​ൽ ചി​കി​ത്സ ന​ൽ​കാ​തി​രി​ക്കാ​ൻ ഡോ​ക്ട​ർ​ക്ക് ക​ഴി​യും.
10. ഒ​രി​ക്ക​ൽ വി​ൽ ന​ൽ​കി​യാ​ൽ, പി​ന്നീ​ട് മ​ന​സ് മാ​റി അ​ത് പി​ൻ​വ​ലി​ക്ക​ണ​മെ​ങ്കി​ലും ഒ​രു ത​ട​സ​വു​മി​ല്ല.
11. ലി​വിം​ഗ് വി​ൽ ന​ൽ​കി​യ വ്യ​ക്തി​യു​ടെ ബ​ന്ധു​ക്ക​ളി​ൽ ചി​ല​ർ​ക്ക് അ​തി​ന് വി​രു​ദ്ധ​മാ​യ അ​ഭി​പ്രാ​യ​മു​ണ്ടാ​യാ​ലും നി​യ​മ​പ​ര​മാ​യി ലി​വിം​ഗ് വി​ല്ലി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ​ക്കാ​യി​രി​ക്കും മു​ൻ​ഗ​ണ​ന.
12. ഇ​നി ലി​വിം​ഗ് വി​ൽ ന​ൽ​കി​യ വ്യ​ക്തി​ക്ക് ഇ​തൊ​ന്നും അ​റി​യാ​തെ അ​യാ​ളു​ടെ ആ​ഗ്ര​ഹ​ത്തി​ന് വി​രു​ദ്ധ​മാ​യ ചി​കി​ത്സ (ഉ​ദാ : വെ​ന്‍റി​ലേ​റ്റ​ർ സ​പ്പോ​ർ​ട്ട് ) തു​ട​ങ്ങി​ക്ക​ഴി​ഞ്ഞാ​ൽ, പി​ന്നെ​യ​തി​ൽ നി​ന്നും പി​റ​കോ​ട്ട് പോ​കു​ന്ന​തി​ന് മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന്‍റെ പെ​ർ​മി​ഷ​ൻ ഒ​ക്കെ വേ​ണ്ടി വ​രും.

Related posts

Leave a Comment