ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തില്‍ വെറും 44 ദിവസം ഇരുന്നതിനു ശേഷമാണ് ലിസ് ട്രസ് പടിയിറങ്ങിയത്. രാജ്യത്തെ പുതിയ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് വിവിധ കോണുകളില്‍ നിന്ന് തിരിച്ചടി ലഭിച്ചതോടെയാണ് ലിസ് ട്രസ് രാജി വയ്ക്കാന്‍ തീരുമാനിച്ചത്.
ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമേ അധികാരത്തിലിരുന്നുള്ളൂവെങ്കിലും ലിസ് ട്രസിന് വ്യക്തപരമായി അടിച്ചത് വമ്പന്‍ ലോട്ടറിയാണ്.
ഇനി മുതല്‍ പ്രതിവര്‍ഷം ഒരു കോടി രൂപയിലധികം അലവന്‍സായി ഇവര്‍ക്ക് ലഭിക്കും. എന്നാല്‍ ട്രസിന് കൈവന്ന ഈ സൗഭാഗ്യത്തെപ്പറ്റി വ്യത്യസ്ഥമായ അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
പലരും തങ്ങളുടെ അഭിപ്രായങ്ങളും ട്രോള്‍ വീഡിയോകളും മീമുകളും പങ്കുവെച്ചിട്ടുണ്ട്. ഒരു ദിവസത്തേക്കെങ്കിലും ഇത്തരമൊരു ഭാഗ്യം ലഭിക്കണമെന്നാണ് ഒരു ഉപയോക്താവിന്റെ അഭിപ്രായം.
വളരെ ചുരുക്കം ചില ആളുകള്‍ക്കേ ഈ സ്കീം ലഭിക്കുകയുള്ളൂ എന്ന അടിക്കുറിപ്പോടെയുള്ള ട്രോള്‍ വീഡിയോ മറ്റൊരു ഉപയോക്താവ് പങ്കുവെച്ചിരിക്കുന്നത്.
അതിനിടെ, റയാന്‍എയര്‍ തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പ്രധാനമന്ത്രിക്കുള്ള ബോര്‍ഡിംഗ് പാസ് പങ്കുവെച്ചിട്ടുണ്ട്. ബോര്‍ഡിംഗ് പാസിന്റെ സ്ക്രീന്‍ഷോട്ട് റയാന്‍എയറിന്റെ ഔദ്യോഗിക പേജില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. പുറപ്പെടുന്നത് ലണ്ടനില്‍ നിന്നാണ് എന്ന് പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ലക്ഷ്യസ്ഥാനം ‘anywhere’ എന്നാണ് അതില്‍ കാണിച്ചിരിക്കുന്നത്.
യുകെയുടെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ലിസ് ട്രസിനെ പരിഹസിച്ചുകൊണ്ട് ‘Liz Truss and Ryanair. 25 minute turnaround’ എന്ന് ബോര്‍ഡിംഗ് പാസിന് താഴെ കുറിച്ചിട്ടുമുണ്ട്. ഈ ട്വീറ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
നിരവധി പേരാണ് വീഡിയോ റീട്വീറ്റ് ചെയ്തിരിക്കുന്നത്. ബോര്‍ഡിംഗ് പാസിലെ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ ഗൂഗിളിലെ ബ്രിട്ടീഷ് പൗണ്ട്/യൂറോ ചാര്‍ട്ടിലേക്ക് എത്തുമെന്ന് ഒരു ട്വിറ്റര്‍ ഉപയോക്താവ് കമന്റ് ചെയ്തു.
രാജി വച്ചെങ്കിലും പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കും വരെ കാവല്‍ പ്രധാനമന്ത്രിയായി ട്രസ് തുടരും. ലിസ് ട്രസ് പ്രധാനമന്ത്രിയായതിനു പിന്നാലെ അവതരിപ്പിച്ച സാമ്പത്തിക പാക്കേജിനെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്.
ബ്രിട്ടണ് നേരിടുന്ന സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് കാരണം ട്രഷറി ചീഫ് അവതരിപ്പിച്ച പുതിയ സാമ്പത്തിക നയമാണെന്നും പുനര്‍വിചിന്തനം ചെയ്യാതെ അത് നടപ്പാക്കിയതില്‍ മാപ്പു ചോദിക്കുന്നുവെന്നും ലിസ് ട്രസ് തുറന്നു സമ്മതിച്ചിരുന്നു.
ഒക്ടോബര്‍ 28നകം പുതിയ നേതാവിനെയും പ്രധാനമന്ത്രിയെയും തിരഞ്ഞെടുക്കുമെന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അറിയിച്ചിരിക്കുന്നത്.
ഇന്ത്യന്‍ വംശജന് ഋഷി സുനക്, മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്സന്, പെന്നി മോര്‍ഡന്റ് എന്നിവരാണ് പ്രധാനമന്ത്രി പദത്തിലേക്ക് അവകാശം ഉന്നയിക്കുന്ന പ്രമുഖര്‍.