ഉ​ൾ​പ്പാ​ർ​ട്ടി പ്ര​ശ്നം; എ​ല്‍​ജെ​ഡി​യി​ലെ പോ​ര് മു​ത​ലെ​ടു​ത്ത് വി​മ​ത​രെ വ​ശ​ത്താ​ക്കാ​ന്‍ ജെ​ഡി​എ​സ്


ഷാ​ജി​മോ​ന്‍ ജോ​സ​ഫ്
കൊ​ച്ചി: ഉ​ൾ​പ്പാ​ർ​ട്ടി പ്ര​ശ്ന​ങ്ങ​ളെ​ത്തു​ട​ർ​ന്നു ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ളി​ൽ (എ​ല്‍​ജെ​ഡി) ഉ​ട​ലെ​ടു​ത്തി​ട്ടു​ള്ള പ്ര​തി​സ​ന്ധി മു​ത​ലാ​ക്കാ​ന്‍ എ​ല്‍​ഡി​എ​ഫി​ലെ ത​ന്നെ ഘ​ട​ക​കക്ഷി​യാ​യ ജ​ന​താ​ദ​ള്‍-​എ​സ്. എ​ല്‍​ജെ​ഡി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​വി. ശ്രേ​യാം​സ്‌​കു​മാ​റി​നെ​തി​രേ ക​ലാ​പ​ക്കൊ​ടി ഉ​യ​ര്‍​ത്തി നി​ല്‍​ക്കു​ന്ന വി​മ​ത​വി​ഭാ​ഗ​ത്തെ അ​ണി​യ​റ​യി​ല്‍ എ​ത്തി​ക്കാ​നാ​ണു ജെ​ഡി​എ​സ് നീ​ക്കം.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജെ​ഡി​എ​സി​ന്‍റെ മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി ക​ഴി​ഞ്ഞ ദി​വ​സം കാ​യം​കു​ള​ത്തു​ള്ള പ്ര​മു​ഖ എ​ല്‍​ജെ​ഡി നേ​താ​വി​ന്‍റെ വീ​ട്ടി​ല്‍ നേ​രി​ട്ടെ​ത്തി ച​ര്‍​ച്ച ന​ട​ത്തു​ക​യു​ണ്ടാ​യി. ജെ​ഡി​എ​സി​ലേ​ക്കു ക്ഷ​ണി​ച്ച മ​ന്ത്രി അ​ദേ​ഹ​ത്തി​നു പാ​ര്‍​ട്ടി​യി​ല്‍ വ​ലി​യ പ​ദ​വി​യും വാ​ഗ്ദാ​നം ചെ​യ്തു.

ചി​ല നി​യ​മ​ക്കു​രു​ക്കു​ക​ളും ര​ണ്ടു പാ​ര്‍​ട്ടി​യി​ലേ​യും കു​റെ​യേ​റെ പ്ര​വ​ര്‍​ത്ത​ക​രു​ടെ എ​തി​ര്‍​പ്പും മൂ​ല​മാ​ണ് ഏ​റെ​ക്കാ​ല​മാ​യി ഉ​യ​ര്‍​ന്നു​കേ​ട്ട ജെ​ഡി​എ​സ്-​എ​ല്‍​ജെ​ഡി ല​യ​നം യാ​ഥാ​ര്‍​ഥ്യ​മാ​കാ​തെ പോ​യ​ത്. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ല​യ​ന​മി​ല്ലാ​തെ ത​ന്നെ എ​ല്‍​ജെ​ഡി​യി​ലെ വി​മ​ത​വി​ഭാ​ഗ​ത്തെ ഒ​പ്പം കൊ​ണ്ടു​വ​രാ​ന്‍ ജെ​ഡി​എ​സി​നാ​വും.

ഏ​താ​നും ചി​ല വി​മ​ത​നേ​താ​ക്ക​ള്‍ ജെ​ഡി​എ​സി​ലേ​ക്ക് ചേ​ക്കേ​റാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ച്ച​താ​യും അ​റി​യു​ന്നു. എ​ല്‍​ജെ​ഡി ചേ​രി​പ്പോ​രി​ല്‍ പ്ര​ബ​ല വി​ഭാ​ഗം ശ്രേ​യാം​സ്‌​കു​മാ​റി​നെ​തി​രേ​യാ​ണെ​ന്ന​തു ക​ണ​ക്കി​ലെ​ടു​ത്താ​ണ് ആ ​വി​ഭാ​ഗ​ത്തെ​ത​ന്നെ ജെ​ഡി​എ​സ് ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്.

പ്രമുഖർ എൽജെഡി വിട്ടേക്കും
എ​ല്‍​ജെ​ഡി​യി​ല്‍ പി​ള​ര്‍​പ്പു​ണ്ടാ​യാ​ലും ഇ​ല്ലെ​ങ്കി​ലും കു​റെ​യേ​റെ​പേ​ര്‍ ജ​ന​താ​ദ​ള്‍-​എ​സി​ല്‍ രാ​ഷ്ട്രീ​യ അ​ഭ​യം തേ​ടു​മെ​ന്ന് എ​ല്‍​ജെ​ഡി​യി​ലെ ത​ന്നെ ഒ​രു നേ​താ​വ് വെ​ളി​പ്പെ​ടു​ത്തി. വി​മ​ത​വി​ഭാ​ഗ​ത്തി​ല്‍​നി​ന്നു മാ​ത്ര​മ​ല്ല, ഇ​പ്പോ​ള്‍ ശ്രേ​യാം​സ്‌​കു​മാ​റി​നൊ​പ്പ​മു​ള്ള ചി​ല​ര്‍ പോ​ലും എ​ല്‍​ജെ​ഡി വി​ട്ടേ​ക്കാം.

അ​തു​പോ​ലെ ത​ന്നെ മു​മ്പ് ല​യ​ന​ത്തി​ന് അ​നു​കൂ​ല​മാ​യി​രു​ന്ന ചി​ല​രും ജെ​ഡി​എ​സ് പാ​ള​യ​ത്തി​ലേ​ക്ക് നീ​ങ്ങാ​ന്‍ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ല്‍​ജെ​ഡി​യി​ല്‍ ത​ങ്ങ​ള്‍​ക്ക് രാ​ഷ്ട്രീ​യ​ഭാ​വി​യി​ല്ല എ​ന്ന തി​രി​ച്ച​റി​വാ​ണ് പ​ല​രേ​യും കൂ​ടുവി​ടാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന​തെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.

വീണ്ടും ചർച്ച
എ​ല്‍​ജെ​ഡി​യി​ലെ പി​ള​ര്‍​പ്പ് ഒ​ഴി​വാ​ക്കാ​ന്‍ അ​വ​സാ​ന​വ​ട്ട​ശ്ര​മ​മെ​ന്ന നി​ല​യി​ല്‍ ഈ​യാ​ഴ്ച ശ്രേ​യാം​സ്‌​കു​മാ​ര്‍ വി​ഭാ​ഗ​വും അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി വ​ര്‍​ഗീ​സ് ജോ​ര്‍​ജ്, ഷേ​ക്ക് പി.​ഹാ​രീ​സ് എ​ന്നി​വ​രെ​യും അ​നു​കൂ​ലി​ക്കു​ന്ന വി​ഭാ​ഗ​വും ത​മ്മി​ല്‍ ച​ര്‍​ച്ച ന​ട​ക്കാ​നി​രി​ക്കു​ക​യാ​ണ്.

ഇ​രു വി​ഭാ​ഗ​ത്തി​ലേ​യും മി​ത​ഭാ​ഷി​ക​ള്‍ ച​ര്‍​ച്ച​യെ അ​നു​കൂ​ലി​ക്കു​മ്പോ​ള്‍​ത​ന്നെ തീ​വ്ര​നി​ല​പാ​ടു​ള്ള നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും ച​ര്‍​ച്ച​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​ല്‍ അ​തൃ​പ്ത​ര​ണ്. വി​മ​ത​ര്‍​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന് ശ്രേ​യാം​സ്‌​കു​മാ​ര്‍ വി​ഭാ​ഗ​ത്തി​ലെ തീ​വ്ര​നി​ല​പാ​ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​മ്പോ​ള്‍ ഇ​നി ച​ര്‍​ച്ച​കൊ​ണ്ട് യാ​തൊ​രു പ്ര​യോ​ജ​ന​വു​മി​ല്ലെ​ന്നാ​ണ് തീ​വ്ര​നി​ല​പാ​ടു​ള്ള വി​മ​ത​രു​ടെ നി​ല​പാ​ട്.

പി​ള​ര്‍​പ്പു​ണ്ടാ​കു​ന്ന പ​ക്ഷം അ​ണി​ക​ളെ പി​ടി​ച്ചു​നി​ര്‍​ത്തു​ക എ​ല്‍​ജെ​ഡി​യി​ലെ ഇ​രു വി​ഭാ​ഗ​ത്തി​നും ദു​ഷ്‌​ക്ക​ര​മാ​കു​മെ​ന്നു സാ​രം. പാ​ര്‍​ട്ടി​യി​ല്‍നി​ന്നു​ള്ള കൊ​ഴി​ഞ്ഞു​പോ​ക്ക് ഭ​യ​ന്നാ​ണ് ഇ​പ്പോ​ള്‍ ഇ​രു വി​ഭാ​ഗ​വും ച​ര്‍​ച്ച​യ്ക്ക് ത​യാ​റാ​കു​ന്ന​ത്.

Related posts

Leave a Comment