കോഴിക്കോട്: ദേശീയ-സംസ്ഥാന സംഭവവി കാസങ്ങളുടെ പശ്ചാത്തലത്തിൽ കേര ളത്തിലെ ജനതാദള്‍ പാര്‍ട്ടികള്‍ പ്രതിസന്ധിയില്‍. ഇടതുമുന്നണിയുടെ ഭാഗമായ ലോക് താന്ത്രിക് ജനതാദളും (എല്‍ജെഡി) ജനതാദള്‍-എസും (ജെഡിഎസ്) മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധി നേരിടുകയാണ്.
രാഷ്ട്രീയഭാവി കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് എല്‍ജെഡിയും ജനതാദള്‍ -എസും. ഇരു പാര്‍ട്ടികളും ഒന്നാകണമെന്ന ഇടതുമുന്നണിയുടെ നിര്‍ദേശം അവഗണിച്ച ഈ പാര്‍ട്ടികളില്‍ ഒടുവില്‍ ലയനമെന്ന ചിന്ത ശക്തിപ്രാപിച്ചിട്ടുണ്ട്.
എം.വി ശ്രേയാംസ് കുമാര്‍ നേതൃത്വം നല്കുന്ന എല്‍ജെഡി ലാലു പ്രാസദ് യാദവ് നേതൃത്വം നല്കുന്ന ആര്‍ജെഡിയില്‍ ലയിക്കാെനാരുങ്ങുകയാണ്.
ഒക്ടോബര്‍ 12ന് കോഴിക്കോട് സരോവരത്തെ കാലിക്കട്ട് ട്രേഡ് സെന്ററിലാണ് ലയനസമ്മേളനം. ഇന്നലെ തിരുവനന്തപുരത്തുചേര്‍ന്ന സംസ്ഥാനനേതൃ യോഗം ലയനത്തിനു പച്ചക്കൊടി കാട്ടിയിട്ടുണ്ട്.
ലയനസമ്മേളനത്തില്‍ ആര്‍ജെഡി പ്രസിഡന്റ് ലാലു പ്രസാദ് യാദവ്, മകനും ബിഹാര്‍ മുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എന്നിവര്‍ സംബന്ധിക്കുന്നുണ്ട്.
ലാലുവുമായും തേജസ്വി യാദവുമായും എല്‍ജെഡി സംസ്ഥന പ്രസിഡന്റ് എം.വി.ശേയ്രാംസ്കുമാര് അടക്കമുള്ള നേതാക്കള്‍ ഇതിനകം ചര്‍ച്ച നടത്തി ലയനത്തിനു തീരുമാനമെടുത്തിട്ടുണ്ട്.
എന്നാല്‍, കേരളത്തില്‍ ആജെഡിക്ക് നേതൃത്വം നല്കുന്ന നേതാക്കള്‍ക്ക് എല്‍ജെഡിയില്‍ നിന്ന് വരുന്നവരുമായി യോജിച്ചു മുന്നോട്ടുപേകാന് കഴിയുമോ എന്ന തോന്നുന്നില്ല. ലയനം നടക്കുന്നതോടെ ആര്‍ജെഡിയില്‍ പൊട്ടിത്തെറിക്ക് സാധ്യത ഏറെയാണ്.
നേരത്തെ എം.വി.ശേയ്രാംസ്കുമാറുമായുള്ള അഭിപ്രായഭിന്നതയുടെ പേരില്‍ എല്‍ജെഡിയില്‍നിന്ന് തെറ്റിപ്പിരിഞ്ഞ് പുതിയ പാര്‍ട്ടിയുണ്ടാക്കിയ ജോണ്‍ ജോണ്‍ ആണ് കേരളത്തിലെ ആര്‍ജെഡിയുടെ പ്രസിഡന്റ്. യുഡിഎഫ് അനുകൂലമായ ജനതാദളിനു നേതൃത്വം നല്കിയ ജോണ്‍ ജോണിന്റെ പാര്‍ട്ടി പിന്നീട് ആര്‍ജെഡിയില്‍ ലയിക്കുകയായിരുന്നു.
ഈ പാര്‍ട്ടിയിലേക്കാണ് ശ്രേയാംസ്കുമാറും കൂട്ടരും കടന്നുവരുന്നത്. സംസ്ഥാന ഭാരവാഹിത്വം സംബന്ധിച്ചും മറ്റുമുള്ള പ്രശ്നങ്ങള്‍ സ്വാഭാവികമായും ആജെഡിയില്‍ ഉയര്‍ന്നുവരും. ഇതു പൊട്ടിത്തെറിയിലേക്ക് നയിക്കാനാണ് സാധ്യത.
ജോണ്‍ ജോണ്‍ പ്രസിഡന്റായിരിക്കെ അതിനു താഴെയുള്ള സ്ഥാനങ്ങള്‍ ഏറ്റെടുക്കുന്നത് ശ്രേയാംസിനു സാധിക്കുമോ എന്നു േതാന്നുന്നില്ല. ഒരു എംഎല്‍എയുള്ള പാര്‍ട്ടിയാണ് എല്‍ജെഡി. മുന്‍മന്ത്രി കെ.പി. മോഹനന് ആണ് എംഎല്‍എ.
ജനതാദള്‍-എസ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയില്‍ ചേരാന്‍ തീരുമാനിച്ചതോടെയാണ് ജെഡിഎസിന്റെ സംസ്ഥാന ഘടകം ത്രിശങ്കുവിൽ ആയിരിക്കുന്നത്.
സംസ്ഥാനത്ത് എല്‍ഡിഎഫിന്റെ ഭാഗമാണ് ജെഡിഎസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് അംഗീകരിക്കുന്നില്ലെന്നും ഇടതുമുന്നണിക്കൊപ്പം തുടരുമെന്നും സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് വ്യക്തമാക്കിയിട്ടുണ്ട്.
സ്വതന്ത്ര നിലപാട് സ്വീകരിക്കാന്‍ ഒക്ടോബര്‍ ഏഴിന് എറണാകുളത്ത് അടിയന്തര നേതൃയോഗം പാര്‍ട്ടി വിളിച്ചുേചര്ത്തിട്ടുണ്ട്. രണ്ടു എംഎല്‍എമാരാണ് ജെഡിഎസിന് സംസ്ഥാനത്തുള്ളത്.സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ്, കെ. കൃഷണ്കുട്ടി എന്നിവരാണ് എംഎല്‍എമാര്‍. ഇതില്‍ കെ. കൃഷ്ണന്‍കുട്ടി വൈദ്യുതി മന്ത്രിയാണ്.
കേരളഘടകം എന്തു നിലപാട് സ്വീകരിച്ചാലും ഇവര്‍ക്ക് അയോഗ്യതയ്ക്ക് സാധ്യത കുറവാണ്. എന്നാല്‍ എംഎല്‍എമാര്‍ക്ക് പുതിയ പാര്‍ട്ടി ഉണ്ടാക്കാനോ വേറെ പാര്‍ട്ടിയില്‍ ചേരാനോ കഴിയില്ല. ഇടതുമുന്നണി സര്‍ക്കാരിന് രണ്ടര വര്‍ഷം കൂടി കാലാവധിയുണ്ട്.
ജെഡിഎസ് പുതിയ പാര്‍ട്ടിക്ക് രൂപം നല്കിയാല് അതില്‍ അംഗമാകാന്‍ ഈ എംഎല്‍എമാര്‍ക്കു കഴിയില്ല എന്ന വെല്ലുവിളി നിലനില്‍ക്കുന്നുണ്ട്. പുതിയ പാര്‍ട്ടിയുണ്ടാക്കിയാല്‍ സംസ്ഥാന പുതിയ പ്രസിഡന്റിനെ കണ്ടെത്തേണ്ടിവരും.
അല്ലെങ്കില്‍ ഇപ്പോള്‍ എല്‍ജെഡി ലയിക്കുന്ന ആജെഡിയില്‍ ലയിക്കുകയായിരുക്കും മറ്റൊരു പോംവഴി. അങ്ങിനെയാണെങ്കില്‍ േസാഷ്യലിസ്റ്റുകളുടെ ഐക്യം എന്ന വാദം ഉയര്‍ത്തുകയും െചയ്യാം.