കോഴിക്കോട്:സ്വകാര്യലോഡ്ജിലെ ബാല്‍ക്കണിയില്‍നിന്നും വീണു യുവാവ് മരിച്ച സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മദ്യപിച്ചതിനെതുടര്ന്നുണ്ടായ തര്‍ക്കത്തിനിടെ അബദ്ധത്തില്‍ രണ്ടാമത്തെ നിലയില്‍ നിന്നും വീഴുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ബാലുശേരി സ്വദേശി ജിജോ വര്‍ഗീസ്(46) ആണ് ഇന്നലെ രാത്രി കോഴിക്കോട് കോട്ടപറമ്പ് ആശുപത്രിക്ക് മുന്‍പിലുള്ള ലോഡ്ജില്‍ നിന്നും വീണു മരിച്ചത്.
ഇയാള്‍ക്കൊപ്പം വീണ മീഞ്ചന്ത സ്വദേശി സുരേഷി(40)നെ പരിക്കുകളോടെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി 9.50-ഓടെയാണ് സംഭവം.
തിങ്കളാഴ്ച ഉച്ചയോടെ പനങ്ങാട് സ്വദേശിയാണ് റൂം വാടകയ്ക്ക് എടുത്തത്. ഇദ്ദേഹത്തിനൊപ്പം സൃഹൃത്തുക്കളായ മൂന്നുപേരും വന്നിരുന്നു. പനങ്ങാട് സ്വദേശി വൈകിട്ടോടെ ലോഡ്ജില്‍ നിന്നും പോയി.
മൂന്ന് സുഹൃത്തുക്കള്‍ ബാല്‍ക്കണിയിലിരുന്ന് സംസാരിക്കുന്നതിനിടെയാണ് അപകടം. ഇവര്‍ മദ്യപിച്ചിരുന്നതായി വ്യക്തമായതായി പോലീസ് അറിയിച്ചു.
രണ്ടുപേര്‍ താഴെ വീണത് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സൂരാജാണ് ലോഡ്ജ് അധികൃതരെ അറിയിച്ചത്.