തിരുവനന്തപുരം: പോലീസിന്റെ സൈബർ പട്രോളിംഗിൽ കണ്ടെത്തിയ അനധികൃത ലോൺ ആപ്പുകളിൽ 99 എണ്ണം നീക്കം ചെയ്തു. സംസ്ഥാനത്ത് ലോൺ ആപ്പുകൾ സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു.
സൈബർ ഓപ്പറേഷൻ വിംഗ് ഐടി സെക്രട്ടറിക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയതിനെത്തുടർന്നാണ് നടപടി. അനധികൃത ലോൺ ആപ്പുകൾ സംബന്ധിച്ചുള്ള അന്വേഷണത്തിനായി 620 പോലീസുകാർക്ക് പരിശീലനം നൽകിയിരുന്നു.
271 അനധികൃത ആപ്പുകളാണ് കണ്ടെത്തിയത്. ബാക്കി ആപ്പുകൾ നീക്കം ചെയ്യാനായി സംസ്ഥാനം കേന്ദ്രത്തിന് കത്തു നൽകിയിട്ടുണ്ട്. 172 ആപ്പുകളാണ് ഇനി നീക്കം ചെയ്യാനുള്ളത്.
നിരവധി പേർ ലോണ്‍ ആപ്പ് തട്ടിപ്പിനു ഇരയാവുന്നെങ്കിലും ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് പൊലീസ് കർശന നടപടിയിലേക്ക് കടന്നത്.
ഭൂരിഭാഗം അനധികൃത ആപ്പുകളും പ്രവര്‍ത്തിക്കുന്നത് ഇന്തോനേഷ്യയും സിംഗപ്പൂരും കേന്ദ്രീകരിച്ചുള്ള വെബ്സൈറ്റുകളിലാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.