തിരുവനന്തപുരം: വ്യാജ ലോണ്‍ ആപ്പുകളിൽ കുടുങ്ങിയുള്ള ആത്മഹത്യകളുടേയും കുറ്റകൃത്യങ്ങളുടേയും പശ്ചാത്തലത്തിൽ നടപടികൾ സ്വീകരിച്ച് കേരള പോലീസ്.
എഴുപതോളം വ്യാജ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്തതായി കോരളപോലീസ് അറിയിച്ചു. പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തതായി പോലീസ് അറിയിച്ചു.
കേരളാ പോലീസ് സൈബർ ഓപ്പറേഷൻ ടീം ആണ് എഴുപതോളം വ്യാജ ലോൺ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്നും നീക്കം ചെയ്തത്.
അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായാൽ 94 97 98 09 00 എന്ന നമ്പറിൽ 24 മണിക്കൂറും പോലീസിനെ വാട്സാപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാം എന്നും പോലീസ് ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.
ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.
സാമ്പത്തികകുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സൈബർ പോലീസിന്റെ ഹെൽപ് ലൈൻ ആയ 1930 ലും ഏതു സമയത്തും വിളിച്ച് പരാതി നൽകാവുന്നതാണ് .
ചൈന, മൗറീഷ്യസ്, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ കേന്ദ്രമായി പ്രവർത്തിക്കുന്ന 72 ലോൺ ആപ്പുകളും ട്രേഡിങ് ആപ്പുകളും നീക്കണമെന്നാവശ്യപ്പെട്ട് ഗൂഗിളിനും ഡൊമൈന്‍ രജിസ്ട്രാര്‍ക്കും സൈബര്‍ ഓപറേഷന് എസ്.പി ഹരിശങ്കർ നോട്ടീസ് നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തത്.