തിരുവനന്തപുരം: ലോണ്‍ ആപ്പുകളുടെ മറവിലെ തട്ടിപ്പിനെതിരേ പോലീസ് നടപടി കാര്യക്ഷമമാക്കി. 72 വെബ് സൈറ്റുകളും ലോണ്‍ ആപ്പുകളും ഉടൻ നീക്കം ചെയ്യണമെന്ന് കാട്ടി സൈബർ പോലീസ് വിഭാഗം ഗൂഗിളിനും ഡൊമൈൻ രജിസ്ട്രാർക്കും നോട്ടീസ് നൽകി.
ട്രേഡിംഗ് ആപ്പുകൾ ഉൾപ്പെടെ നീക്കം ചെയ്യണമെന്നും പോലീസിന്റെ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.സൈബർ ഓപ്പറേഷൻ വിഭാഗം എസ്പിയാണ് ഗുഗിളിനും ഡൊമൈൻ രജിസ്ട്രാർക്കും നോട്ടീസ് നൽകിയത്.
ലോണ്‍ ആപ്പിലൂടെ പണം നഷ്ടപ്പെടുകയും വഞ്ചിതരും അപമാനിതരുമായെന്ന ധാരാളം പരാതികൾ സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ചിരുന്നു.
പല ആത്മഹത്യകളുടെയും പിന്നിൽ ലോണ്‍ ആപ്പ് തട്ടിപ്പ് സംഘത്തിന്റെ ഭീഷണിയുണ്ടായിരുന്നുവെന്ന വിവരവും പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് നടപടി.