വ്യത്യസ്തവും വിലപിടിപ്പുള്ളതുമായി സമ്മാനങ്ങള്‍ നല്കി കാമുകി കാമുകന്മാര് തങ്ങളുടെ പങ്കാളികളോടുള്ള സ്നേഹം തെളിയിക്കാറുണ്ട്. എന്നാല്‍ വിയറ്റ്നാമില്‍ നിന്നുള്ള യുവാവ് തന്റെ സ്നേഹം തെളിയിക്കുവാന്‍ കാമുകിയുടെ ചിത്രം ശരീരത്ത് ടാറ്റു പതിപ്പിക്കുകയാണ് ചെയ്തത്.
22 വയസുകാരനായ ഈ യുവാവിന്റെ പേര് ട്രുവോംഗ് വാന്‍ ലാം എന്നാണ്. 24 മണിക്കൂര്‍ സമയത്തെ പരിശ്രമത്തിനൊടുവിലാണ് തന്റെ ശരീരത്ത് കാമുകിയുടെ ചിത്രം ടാറ്റു ചെയ്തത്. മൂന്ന് ഘട്ടങ്ങളായാണ് ഇത് പൂര്‍ത്തീകരിച്ചത്.
തന്റെ ചിത്രം ട്രുവോംഗ് ശരീരത്തില്‍ ടാറ്റു ചെയ്തത് കണ്ട് ഞാന്‍ ഞെട്ടിപ്പോയിയെന്ന് 20കാരിയായ ലുവോംഗ് കാ ട്രാന് പറഞ്ഞു. എന്നാല്‍ ട്രുവോംഗിനെ സംബന്ധിച്ചടുത്തോളം ഇതൊരു പുതുമയല്ല.
ഇതിന് മുന്‍പ് സ്വന്തം ശരീരത്തില്‍ ലുവോംഗിന്റെ പേരും ജന്മ ദിനവും ട്രുവോംഗ് ടാറ്റു ചെയ്തിട്ടുണ്ട്. ട്രുവോംഗിന്റെ ശരീരത്തിലെ ടാറ്റുവിന്റെ ചിത്രം വിയറ്റ്നാമീസില്‍ വൈറലായി മാറിയിരിക്കുകയാണ്.
എന്നാല്‍ അദ്ദേഹത്തിന്റെ പ്രവൃത്തിയെ വിമര്‍ശിക്കുകയാണ് ഭൂരിഭാഗമാളുകളും. ഇരുവരും തമ്മിലുള്ള ബന്ധം തകരുമ്പോള്‍ ഇതിനെക്കുറിച്ച് ഓര്‍ത്ത് അദ്ദേഹം ദുഖിക്കുമെന്നാണ് അഭിപ്രായമുയരുന്നത്. മാത്രമല്ല ഇയാളൊരു മണ്ടനാണെന്നും ആളുകള്‍ പറയുന്നുണ്ട്.
എന്നാല്‍ ലുവോംഗിനെ താന്‍ ജീവനുതുല്യം സ്നേഹിക്കുന്നുവെന്നും എന്നും അവള്‍ക്കൊപ്പമുണ്ടാകണമെന്ന് ഞാന്‍ അതിയായി ആഗ്രഹിക്കുന്നുവെന്നും അത് തെളിയിക്കുവാനാണ് ഞാന്‍ ഇങ്ങനെ ചെയ്തതെന്നും ട്രുവോംഗ് പറയുന്നു.