ലോ​ക്ക​ൽ ക​മ്മി​റ്റി യോ​ഗ​ത്തി​ലും പി.​കെ.​ശ്യാ​മ​ള​യ്ക്ക് വി​മ​ർ​ശ​നം; ന​ട​പ​ടി​യെ ചൊ​ല്ലി സി​പി​എ​മ്മി​ൽ ചേ​രി​തി​രി​വ്

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​ന്പ് ഏ​രി​യാ ക​മ്മി​റ്റി​ക്ക് പി​ന്നാ​ലെ ഇ​ന്ന​ലെ ചേ​ർ​ന്ന കോ​ട​ല്ലൂ​ർ, ബ​ക്ക​ളം, ആ​ന്തൂ​ർ ലോ​ക്ക​ൽ ക​മ്മ​റ്റി​ക​ളു​ടെ സം​യു​ക്ത യോ​ഗ​ത്തി​ലും ആ​ന്തൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ പി.​കെ.​ശ്യാ​മ​ള​ക്ക് നേ​രെ രൂ​ക്ഷ വി​മ​ർ​ശ​നം. ചെ​യ​ർ​പേ​ഴ്സ​ൻ സ്ഥാ​ന​ത്തു നി​ന്ന് മാ​ത്ര​മ​ല്ല, പാ​ർ​ട്ടി​യി​ൽ നി​ന്നു ത​ന്നെ ഇ​ത്ത​ര​ത്തി​ലു​ള്ള​വ​രെ പു​റ​ത്താ​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു മു​തി​ർ​ന്ന അം​ഗ​ങ്ങ​ൾ.

എ​ന്നാ​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ പ്ര​ശ്നം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​ക്ക​രു​തെ​ന്ന നി​ല​പാ​ടും ചി​ല​ർ സ്വീ​ക​രി​ച്ചു. അ​ടി​യ​ന്ത​ര​മാ​യി ഓ​ഡി​റ്റോ​റി​യ​ത്തി​ന് ലൈ​സ​ൻ​സ് ന​ൽ​കാ​നാ​ണ് ന​ഗ​ര​സ​ഭ ത​യാ​റാ​കേ​ണ്ട​തെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നു. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മു​ന്നി​ൽ കൗ​ൺ​സി​ല​ർ​മാ​രും ഭ​ര​ണ സ​മി​തി​യും ഓ​ച്ഛാ​നി​ച്ചു നി​ൽ​ക്കു​ന്ന ഇ​ന്ന​ത്തെ അ​വ​സ്ഥ മാ​റി​യേ തീ​രു​വെ​ന്നും അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

അ​തി​നി​ടെ, പി.​കെ.​ശ്യാ​മ​ള​യ്ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി പ​ര​സ്യ​ശാ​സ​ന​യി​ൽ ഒ​തു​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ സി​പി​എ​മ്മി​ൽ ചേ​രി​തി​രി​വ് ശ​ക്ത​മാ​കു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. പി.​കെ.​ശ്യാ​മ​ള​യെ ചെ​യ​ർ​പേ​ഴ്സ​ൻ സ്ഥാ​ന​ത്തു നി​ന്ന് മാ​റ്റി പ​ക​രം പി.​പി.​ഉ​ഷ​യെ ചെ​യ​ർ​പേ​ഴ്സ​ൻ ആ​ക്കാ​ൻ ഒ​രു വി​ഭാ​ഗം നീ​ക്കം തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​നി ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രു വ​ർ​ഷം മാ​ത്രം അ​വ​ശേ​ഷി​ക്കെ അ​ത് പാ​ർ​ട്ടി​യി​ൽ വി​ഭാ​ഗീ​യ​ത വ​ർ​ധി​പ്പി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

പി.​ജ​യ​രാ​ജ​ൻ പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെ നി​ർ​ദേ​ശി​ച്ച കാ​ര്യം ന​ട​പ്പി​ലാ​ക്കാ​തി​രി​ക്കാ​ൻ പി.​കെ.​ശ്യാ​മ​ള​യ്ക്ക് ഉ​ണ്ടാ​യി​രു​ന്ന പി​ൻ​ബ​ല​ത്തെ ആ​രും നി​സാ​ര​മാ​ക്കി ത​ള​ളി​ക്ക​ള​യു​ന്നി​ല്ല. ഇ​പ്പോ​ൾ ന​ട​പ​ടി​യെ​ടു​ത്ത് ചെ​യ​ർ​പേ​ഴ്സ​ൻ സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കി​യാ​ൽ ആ​ന്തൂ​രി​ലെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ വ​ലി​യ ചേ​രി​തി​രി​വു​ണ്ടാ​കു​മെ​ന്ന വാ​ദ​വും ഉ​യ​ർ​ന്നു വ​ന്നി​ട്ടു​ണ്ട്.

Related posts