കാഞ്ഞിരപ്പള്ളി: പട്ടയപ്രശ്നം, ബഫർസോൺ, റബർ വിലയിടിവു വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടാൻ കേരള കോൺഗ്രസ് -എം പോലുള്ള പ്രാദേശിക രാഷ്ട്രീയ കക്ഷികൾക്ക് മാത്രമേ കഴിയൂ എന്ന് ജോസ് കെ. മാണി എംപി.
വിവിധ പാർട്ടികളിൽ നിന്ന് രാജിവച്ച് കേരള കോൺഗ്രസ് -എമ്മിൽ ചേർന്നവർക്ക് അംഗത്വം നൽകി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജോസ് കൊച്ചുപുര, സിബി കുടംതൂക്കിൽ, പി.സി ജോസഫ് പാറടിയിൽ, പ്രഫ. ടോമി പുലിക്കുന്നേൽ, ജെയിംസ് മേനാംതോട്ടത്തിൽ, മാത്യു കെ. തോമസ് കരിപ്പാപറമ്പിൽ, എൻ.പി. സോമൻ ആഞ്ഞിലിമൂട്ടിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ 150 ഓളം പ്രവർത്തകർ കേരളാ കോൺഗ്രസ് -എം മെംബർഷിപ്പ് സ്വീകരിച്ചു.
പാറത്തോട് മണ്ഡലം പ്രസിഡന്റ് കെ.ജെ. തോമസ് കട്ടക്കൽ അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ഡോ. എൻ. ജയരാജ് എംഎൽഎ, പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ് സാജൻ കുന്നത്ത്, ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു, സംസ്ഥാന സെക്രട്ടറിമാരായ ജോർജ്കുട്ടി ആഗസ്തി, സണ്ണി തെക്കേടം, ജില്ലാ സെക്രട്ടറി ജോണിക്കുട്ടി മഠത്തിനകം, പഞ്ചായത്ത് പ്രസിഡന്റ് ഡയസ് കോക്കാട്ട്, സാംസ്കാരിക വേദി ജില്ലാ പ്രസിഡന്റ് ബാബു ടി. ജോൺ, നിയോജകമണ്ഡലം സെക്രട്ടറിമാരായ കെ.പി. സുജീലൻ, ബാബു കൂരമറ്റം തുടങ്ങിയവർ പ്രസംഗിച്ചു.