മോഷണക്കുറ്റം ആരോപിക്കപ്പെടുന്ന വ്യക്തികൾ കൈയോടെ പിടിക്കപ്പെടുമ്പോൾ കഠിനമായി മർദിക്കപ്പെടാറുണ്ട്. ചിലപ്പോൾ മരണം വരെ സംഭവിച്ചേക്കാം. എന്നാൽ ഇവിടെ പിടിക്കപ്പെട്ട കള്ളന് രസകരവും അസാധാരണവുമായ ഒരു ശിക്ഷയാണ് നാട്ടുകാർ നൽകിയിരിക്കുന്നത്.
അടുത്തിടെ എൻസിആറിൽ പിടികൂടിയ ഒരു കള്ളന് ജനക്കൂട്ടം നൽകിയത് വ്യത്യസ്തമായൊരു ശിക്ഷയാണ്. സ്വർണ്ണമാല തട്ടിയെടുത്ത മോഷ്ടാവിനെ കൈയോടെ പിടികൂടി അധികാരികൾക്ക് കൈമാറുന്നതിനുപകരം ജനക്കൂട്ടം അവനെ കൊണ്ട് നൃത്തം ചെയ്യിപ്പിക്കുകയായിരുന്നു.
ഒരു ഭോജ്പുരി ഗാനത്തിന്റെ താളത്തിനൊത്ത് നൃത്തം ചെയ്യാനാണ് ജനക്കൂട്ടം കള്ളനോട് ആവശ്യപ്പെട്ടത്. മരത്തടികൾ കൈയിൽ പിടിച്ച് ഒരു കൂട്ടം ആളുകൾ അയാളെ വളഞ്ഞിട്ടുണ്ടായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി. ഈ ശിക്ഷയെക്കുറിച്ച് ആളുകൾ വീഡിയോയ്ക്ക് കമന്റുകളുമായെത്തി. 9 ലക്ഷത്തിനടുത്ത് വ്യൂസ് വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. വീഡിയോ കണ്ടതിന് ശേഷം ഭൂരിപക്ഷം ആളുകളും പാഠം പഠിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം എന്നാണ് ആ ശിക്ഷയെ കുറിച്ച് പറഞ്ഞത്.
Thief got beaten by crowd and forced to dance on Song, Somewhere in NCR region
— Ghar Ke Kalesh (@gharkekalesh) August 23, 2024
pic.twitter.com/OpLcEcmyh8