തിരുവനന്തപുരം: കോവിഡ് അതിവ്യാപന സാഹചര്യത്തിൽ ഞയാറാഴ്ചവരെ പ്രഖ്യാപിച്ചിട്ടുള്ള ട്രിപ്പിൾ ലോക്ഡൗണിൽ ഏതാനും ഇളവ് വരുത്തി ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി.
വസ്ത്രശാലകൾ, ജ്വല്ലറികൾ എന്നിവ പരിമിതമായ സ്റ്റാഫിനെ ഉൾപ്പെടുത്തി തുറക്കാം. എന്നാൽ ഓൺലൈൻ വിൽപ്പനയും ഹോം ഡെലിവറിയും മാത്രമേ പാടുള്ളു. വിവാഹ പാർട്ടികൾക്ക് വസ്ത്രശാലകളിലും ജ്വല്ലറികളിലും എത്തി സാധനം വാങ്ങാം.
തീരദേശത്ത് കടൽക്ഷോഭത്തെ തുടർന്ന് ദുരന്തം നേരിടുന്നവർക്ക് സൗജന്യ കിറ്റ് വിതരണം നടത്താം. പൈനാപ്പിൾ മേഖലയിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് തൊഴിൽ ചെയ്യാം.