ലോ​ക്ക്ഡൗ​ണ്‍ ദി​വ​സ​ങ്ങ​ളി​ൽ സ​ഹോ​ദ​രി​മാ​ർ വീ​ട്ടി​ൽ ഒ​രു​ക്കി​യ നൃ​ത്ത​രൂ​പം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി

കേ​ച്ചേ​രി: ലോ​ക്ക്ഡൗ​ണ്‍ ദി​വ​സ​ങ്ങ​ളി​ൽ സ​ഹോ​ദ​രി​മാ​ർ വീ​ട്ടി​ൽ ഒ​രു​ക്കി​യ നൃ​ത്ത​രൂ​പം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി. ത​ല​ക്കോ​ട്ടു​ക​ര വി​ദ്യ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ശ്രീ​ദേ​വി​യും ആര്യ​യു​മാ​ണ് നൃ​ത്തം അ​വ​ത​രി​പ്പി​ച്ച​ത്.

ചൂ​ണ്ട​ൽ ആ​ല​ത്തി​യൂ​ർ മ​ന ജ​യ​കൃ​ഷ്ണ​ൻ -ഉ​ഷ ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ് ശ്രീ​ദേ​വി​യും ആ​ര്യ​യും. ആ​ര്യ ക​ഴി​ഞ്ഞ വ​ർ​ഷം വി​ദ്യ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ​നി​ന്നു സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി.

അ​നു​ജ​ത്തി ആ​ര്യ ഇ​തേ കോ​ള​ജി​ലെ ഒ​ന്നാംവ​ർ​ഷ ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. ഹി​ന്ദി സി​നി​മ ക​ല​ക്കി​ലെ ഗാ​ർ മോ​ർ പ​ര​ദേ​ശി​യ എ​ന്ന ഗാ​ന​മാ​ണ് സ​ഹോ​ദ​രി​മാ​ർ നൃ​ത്താ​വി​ഷ്കാ​ര​മാ​ക്കി​യ​ത്.

ചെറു​പ്പ​ത്തി​ലേ നൃ​ത്തം അ​ഭ്യ​സി​ച്ച ഈ ​സ​ഹോ​ദ​രി​മാ​ർ കോ​ള​ജി​ലെ ആ​ർ​ട്സ് ഫെ​സ്റ്റി​ൽ നൃ​ത്ത​രൂ​പം അ​വ​ത​രി​പ്പി​ക്കാ​റു​ണ്ട്. വി​ദ്യ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ സ​ഹോ​ദ​രി​മാ​രു​ടെ നൃ​ത്തം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലായി. നൃ​ത്തം ചി​ട്ട​പ്പെ​ടു​ത്തി​യ​തും ഇ​വ​ർ ത​ന്നെ​യാ​ണ്.

Related posts

Leave a Comment