പത്തനംതിട്ട: ലോക്ക് ഡൗണ്‍ കാലത്തെ മാനസിക സംഘർഷങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആറന്മുള നിയോജകമണ്ഡലത്തിൽ വീണാ ജോർജ് എംഎൽഎയുടെ നേതൃത്വത്തിൽ ആരംഭിച്ചതാണ് “അമ്മയും കുഞ്ഞും’ എന്ന വാട്സ്ആപ് ഗ്രൂപ്പ്.
ഗ്രൂപ്പിൽ പ്രധാനമായും ഗർഭിണികളായ സ്ത്രീകളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവരുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ കഴിയുന്നതായി വീണാ ജോർജ് പറഞ്ഞു.
നിരവധിയാളുകൾക്ക് ഇതിനോടകം ഗ്രൂപ്പിലൂടെ സഹായമെത്തിച്ചു. ഗർഭകാല പരിചരണം അധികൃതരുടെ സഹായത്തോടെ ലോക്ക്ഡൗണ്‍കാലത്തും ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം.
എംഎൽഎ, ഡോക്ടർമാർ, കൗണ്‍സിലേഴ്സ്, ഗർഭിണികൾ അടങ്ങിയ വിവിധ ഗ്രൂപ്പാണ് അമ്മയും കുഞ്ഞും വാട്സ്ആപ് ഗ്രൂപ്പ്.
ഗർഭിണികളുടെ എല്ലാത്തരം സംശയങ്ങൾക്കും ബന്ധപ്പെട്ട ഡോക്ടർമാർ ഗ്രൂപ്പിലൂടെ മറുപടിപറയുന്നുണ്ട്. ഈ വാട്സ്ആപ്പ് കൂട്ടായ്മകൾ വഴി ആശയവിനിമയവും ഗർഭിണികൾക്കുള്ള ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിനും ഏതു സമയത്തും അവർക്ക് ആശുപത്രിയിലും മറ്റുമായി പോകേണ്ടതായി വരുന്പോൾ വാഹനസൗകര്യം ഉൾപ്പെടെ ഒരുക്കി നൽകുന്നുമുണ്ട്.