കോവിഡ് 19 വൈറസ് ഭീകരത രൂക്ഷമായതിനെ തുടര്‍ന്ന് സ്പെയിനില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്ന് വിജനമായ തെരുവില്‍ പോലീസ് സംഗീത പെരുമഴയൊരുക്കുന്നതിന്റെ ദൃശ്യങ്ങളിലാണ് സോഷ്യല്‍മീഡിയയുടെ കണ്ണുടക്കുന്നത്.
വീടുകള്‍ക്ക് മുന്പില് കാറുകളിലെത്തിയ പോലീസ് സംഗീതമാലപിക്കുകയും നൃത്തം ചെയ്യുന്നതുമാണ് വീഡിയോയിലുള്ളത്. ശബ്ദം കേട്ടെത്തിയ സമീപവാസികള്‍ വീടിനുള്ളില്‍ നിന്ന് പോലീസുകാര്‍ക്കൊപ്പം ഗാനമാലപിക്കുകയും ചെയ്തു. പ്രദേശവാസികളിലൊരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വൈറലായി മാറുകയാണ്.