തിരുവനന്തപുരം: അണ് ലോക്ക് രണ്ടാം ഘട്ടത്തിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണം കടുപ്പിച്ചു സംസ്ഥാന സർക്കാർ.
രോഗവ്യാപനം തടയുന്നതിനായി കണ്ടെയ്ൻമെന്റ് സോണുകളിൽ അധിക നിയന്ത്രണം കൊണ്ടുവരാൻ ജില്ലാ കളക്ടർമാർക്ക് അധികാരം നൽകുമെന്നും സംസ്ഥാനം പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു.
കളക്ടറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസും ആരോഗ്യ വകുപ്പ് അധികൃതരും ഈ മേഖലയിൽ നിയന്ത്രണം ഏർപ്പെടുത്തുക.
മറ്റു മേഖലകളിൽ ഇന്നുമുതൽ കൂടുതൽ നിയന്ത്രണമുണ്ടാകില്ലെന്നും കേന്ദ്ര നിർദേശത്തിന് അനുബന്ധമായി സംസ്ഥാനം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
രാത്രികാല കർഫ്യൂ പത്തു മണി മുതൽ പുലർച്ചെ അഞ്ചുവരെ മാത്രമായിരിക്കും. രാത്രി ഒൻപതു മുതൽ കർഫ്യൂ നിലവിലുണ്ടായിരുന്നു. അണ്‍ലോക്ക് രണ്ടാംഘട്ടം ജൂലൈ 31 വരെയാണ്. ജൂലൈ 31 വരെ സ്കൂളുകളും കോളജുകളും തുറക്കില്ല. സിനിമാ തിയറ്ററുകളും ജിംനേഷ്യങ്ങളും അടഞ്ഞു കിടക്കും.