തിരുവനന്തപുരം: ലോക്ക്ഡൗൺ ഇളവുകൾ നടപ്പാക്കുന്ന ജില്ലകളിൽ സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കിൽ വീണ്ടും ലോക്ക്ഡൗണിനിടയാക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്.
രോഗികളില്ലാത്ത ജില്ലകളിൽ പോലും രോഗവ്യാപന സാധ്യത ഇപ്പോഴും നിലനിൽക്കുന്നുവെന്നത് കണക്കിലെടുത്താണിത്.രോഗികളില്ലാത്തതിനാൽ ഗ്രീൻ സോണായി പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽപ്പോലും ലക്ഷണങ്ങൾ കാണിക്കാത്ത രോഗവാഹകരുണ്ടാകാം.
ഇതാണ് പ്രധാന അപകട സാധ്യത. ഹോട്ടലുകൾ, വാഹനയാത്രകൾ, കൂട്ടമായെത്തുന്ന കടകൾ എന്നിവിടങ്ങളിൽ റിസ്ക് കൂടുതലാണ്.