കൊച്ചി: ലോക്ക് ഡൗണ്‍ നിർദേശങ്ങൾ ലംഘിച്ച് കൊച്ചിയിൽ പ്രഭാത സവാരിക്ക് ഇറങ്ങിയവർ അറസ്റ്റിൽ. രണ്ട് സ്ത്രീകൾ ഉൾപ്പെടെ 40 പേരാണ് അറസ്റ്റിലായത്. കേരളാ എപ്പിഡെമിക്സ് ഡിസീസസ് ഓർഡിനൻസ് പ്രകാരമാണ് അറസ്റ്റ്.
പനന്പിള്ളി നഗർ വാക്ക് വേയിൽ പ്രഭാത സവാരിക്ക് ഇറങ്ങിയവരെ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലൂടെയാണ് കണ്ടെത്തിയത്. പല തവണ വിലക്കിയിട്ടും തുടർച്ചയായ ദിവസങ്ങളിൽ ഇവർ പ്രഭാത സവാരിക്ക് ഇറങ്ങുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
പുതിയ ഓർഡിനൻസ് പ്രകാരം ആണ് പോലീസ് നടപടി. ഇതനുസരിച്ച് പതിനായിരം രൂപ പിഴയും രണ്ട് വർഷം വരെ തടവും ലഭിക്കാം.