
കൊല്ലം: ലോക് ഡൗൺ നിയന്ത്രണം ലംഘിച്ച് വാഹനങ്ങളുമായി ചുറ്റിക്കറങ്ങിയ 643 പേർ അറസ്റ്റിൽ .വാഹന പരിശോധന കർശനമാക്കിയതോടെയാണ് മതിയായ രേഖകളില്ലാതെ നിരത്തിലിറങ്ങിയവർ പിടിയിലായത്.
നിയമ ലംഘനത്തിന് 636 പേരുടെ പേരിൽ കേസെടുക്കുകയും ചെയ്തു.586 വാഹനങ്ങൾ പിടികൂടുകയും ചെയ്തു. സിറ്റി പോലീസ് പരിധിയിൽ 317 കേസുകളാണ് രജിസ്റ്റർ ചെയ്തത്.321 പേരെ അറസ്റ്റു ചെയ്യുകയും 277 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
റൂറൽ പോലീസ് പരിധിയിൽ 322 പേരാണ് അറസ്റ്റിലായത്.309 വാഹനങ്ങളും പിടിച്ചെടുത്തു.