പാലോട്: കട തുറക്കുകയും ആൾക്കാർ കൂടി നിൽക്കുകയും ചെയ്തതിനെ തുടർന്ന് പിരിച്ചുവിടാൻ ശ്രമിച്ച പോലീസ് ബൈക്ക് പട്രോളിംഗ് സംഘത്തെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ.
ഇലവുപാലം മഹാഗണി കോളനിയിൽ നടന്ന സംഭവത്തിൽ ഒരാൾ ഒളിവിലാണ്. ഇലവു പാലം മഹാഗണി കോളനിയിൽ ബ്ലോക്ക് നമ്പർ 17 ബഥേൽ ഭവനിൽ ഡാനിയേൽ, ബ്ലോക്ക് നമ്പർ അഞ്ചിൽ പ്രകാശ് എന്നിവരാണ് പിടിയിലായത്.
സിഞ്ചു എന്നയാളിനെ പിടികൂടാനുണ്ടെന്നും ഇയാൾ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. ഇന്നലെ വാഹന പരിശോധനയിൽ ഒന്പതു വാഹനങ്ങൾ പിടിച്ചെടുത്തു.
രണ്ട് കടകൾക്കെതിരേയും കേസെടുത്തു.കൂടാതെ അഞ്ചു പേർ ഉൾപ്പെട്ട ചീട്ടുകളി സംഘത്തെ ഉൾപ്പെടെ 17 പേർക്കെതിരെ കേസെടുത്തു. ഇന്നു മുതൽ പട്രോളിംഗ് കൂടുതൽ ശക്തമാക്കുമെന്നും .
രേഖകളൊന്നും കൂടാതെ ആരും പുറത്തിറങ്ങരുതെന്നും നിയമം ലംഘകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പാലോട് സിഐസി.കെ. മനോജ് അറിയിച്ചു.