തൃക്കൂർ: ബൈക്കിൽ പാഞ്ഞതു ചീട്ടുകളിക്കാൻ, പരിശോധനയ്ക്കായി പോലീസ് കൈകാണിച്ചപ്പോൾ പറഞ്ഞതു പെട്രോളടിക്കാനെന്ന്, വാചകമടി എക്സ്ട്രൈടൈമിലേക്കു നീണ്ടപ്പോൾ യുവാവിന്റെ ഫോണിലേക്കു വന്ന കോൾ സ്പീക്കറിലിടാൻ ഏമാന്മാർ, ചീട്ടുകളിക്കാൻ വരുന്നില്ലെന്ന് മറുതലയ്ക്കൽ നിന്നു ചോദ്യമുയർന്നതോടെ യുവാവ് പെട്ടു.
ചീട്ടുകളിക്കാൻ പാഞ്ഞതിനു 23കാരന്റെ പേരിലാണു പോലീസ് കേസെടുത്തത്. പോലീസ് ചോദ്യം ചെയ്യുന്നതിനിടെ യുവാവിനു വന്ന ഫോൺ കോൾ സ്പീക്കറിലിട്ടു സംസാരിക്കാൻ പറഞ്ഞതിൽ യുവാവിനെ കൂട്ടുകാർ ചീട്ടുകളിക്കാൻ കാണാതെ വിളിക്കുകയാണെന്നു പോലീസിനു മനസിലായത്.
തുടർന്ന് ലോക്ക് ഡൗണ്‍ സമയത്ത് അനാവശ്യമായി ബൈക്കിൽ കറങ്ങി നടന്നതിന് കേസ് എടുത്തു. ബൈക്ക് കസ്റ്റഡിയിൽ എടുത്തു.