തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ തിങ്കളാഴ്ച 1089 പേർക്കെതിരെ കേസെടുത്തു. ഇതോടെ കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 10,429 ആയി. 1076 പേരാണ് സംസ്ഥാനത്ത് അറസ്റ്റിലായത്. 792 വാഹനങ്ങളും പിടിച്ചെടുത്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)
തിരുവനന്തപുരം സിറ്റി: 31, 24, 20
തിരുവനന്തപുരം റൂറൽ: 86, 90, 65
കൊല്ലം സിറ്റി: 72, 72, 56
കൊല്ലം റൂറൽ: 174, 175, 134
പത്തനംതിട്ട: 248, 247, 221
കോട്ടയം: 51, 56, 20
ആലപ്പുഴ: 40, 45, 24
ഇടുക്കി: 126, 65, 30
എറണാകുളം സിറ്റി: 16, 17, 17
എറണാകുളം റൂറൽ: 47, 43, 21
തൃശൂർ സിറ്റി: 17, 37, 8
തൃശൂർ റൂറൽ: 32, 38, 32
പാലക്കാട്: 38, 43, 31
മലപ്പുറം: 38, 49, 48
കോഴിക്കോട് സിറ്റി: 44, 43, 43
കോഴിക്കോട് റൂറൽ: 4, 4, 3
വയനാട്: 17, 15, 15
കണ്ണൂർ: 5, 5, 3
കാസർഗോഡ്: 3, 8, 1