ഇളവിൽ ജാഗ്രത കൈവെടിയരുത്; പ​ക​ൽ​യാ​ത്ര​യ്ക്കു പാ​സ് വേ​ണ്ട; മാ​സ്ക് പി​ടി​ക്കാ​ൻ സ്പെ​ഷ​ൽ ടാ​സ്ക് ഫോ​ഴ്സ്

തി​രു​വ​ന​ന്ത​പു​രം: ക​ണ്ടെ​യ്ൻ​മെ​ന്‍റ് മേ​ഖ​ല​ക​ളി​ൽ ഒ​ഴി​കെ രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി ഏ​ഴു വ​രെ ജി​ല്ല​വി​ട്ട് യാ​ത്ര​ചെ​യ്യു​ന്ന​തി​ന് നി​ല​വി​ലു​ള്ള പാ​സ് സം​വി​ധാ​നം ചൊ​വ്വാ​ഴ്ച മു​ത​ൽ നി​ർ​ത്ത​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു.

യാ​ത്ര​ക്കാ​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ക​രു​ത​ണം. അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്ക് രാ​ത്രി ഏ​ഴി​നും രാ​വി​ലെ ഏ​ഴി​നും ഇ​ട​യി​ൽ മ​റ്റ് ജി​ല്ല​ക​ളി​ലേ​യ്ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും പോ​ലീ​സ് പാ​സ് വാ​ങ്ങേ​ണ്ട​താ​ണ്.

അ​വ​ശ്യ​സ​ർ​വീ​സാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ത്രി ഏ​ഴി​നു​ശേ​ഷം യാ​ത്ര​ചെ​യ്യു​ന്ന​വ​ർ​ക്ക് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് മാ​ത്രം മ​തി​യാ​കും. ഹോ​ട്ട​ലി​ലും മ​റ്റും​നി​ന്ന് രാ​ത്രി പ​ത്തു​മ​ണി വ​രെ ഭ​ക്ഷ​ണം പാ​ഴ്സ​ലാ​യി വാ​ങ്ങാ​ൻ അ​നു​വാ​ദം ന​ൽ​കി​യ​താ​യും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

പൊ​തു​ജ​ന​ങ്ങ​ൾ മാ​സ്ക് ധ​രി​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്കാ​നാ​യി എ​ല്ലാ ന​ഗ​ര​ങ്ങ​ളി​ലും പ​ട്ട​ണ​ങ്ങ​ളി​ലും പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്പെ​ഷ​ൽ ടാ​സ്ക് ഫോ​ഴ്സി​ന് രൂ​പം ന​ൽ​കും.

ഗ്രാ​മീ​ണ​മേ​ഖ​ല​യി​ൽ മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തോ​ടൊ​പ്പം പോ​ലീ​സി​ന്‍റെ മാ​സ്ക് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​മെ​ന്നും ബെ​ഹ്റ അ​റി​യി​ച്ചു.

Related posts

Leave a Comment