തലശേരി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മാതൃകയായി ഫാദില്‍ ഗ്രൂപ്പ് ചെയര്മാന് അബ്ദുള്‍ ലത്തീഫ് കെഎസ്എ. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു സഹായം നല്‍കിവരികയാണ് അബ്ദുള്‍ ലത്തീഫ്.
തലശേരി നഗരത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ കഴിയുന്ന അതിഥിതൊഴിലാളികള്‍ക്കായി ഭക്ഷണ കിറ്റുകള്‍ ഒരുക്കുന്നതിന് അരി, ഉള്ളി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ ഫാദില്‍ ഗ്രൂപ്പ് നല്കി.
ഫാദില്‍ ഗ്രൂപ്പ് ചെയര്മാന് അബ്ദുള്‍ ലത്തീഫ്, തലശേരി പ്രസ് ഫോറം പ്രസിഡന്റ് നവാസ് മേത്തര്‍ എന്നിവര്‍ ചേര്‍ന്നു നഗരസഭ ചെയര്മാന് സി.കെ.രമേശന് ഭക്ഷ്യവസ്തുക്കള്‍ കൈമാറി. കതിരൂരിലെ സമൂഹ അടുക്കളയിലേക്ക് പത്തു ദിവസത്തേക്കുള്ള ഭക്ഷ്യവസ്തുക്കളും ഫാദില്‍ ഗ്രൂപ്പ് കൈമാറി.
കതിരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷീബ ഭക്ഷ്യവസ്തുക്കള്‍ ഏറ്റുവാങ്ങി. ഓട്ടോ-ടാക്സി തൊഴിലാളികള്‍ക്കും ഭക്ഷ്യകിറ്റുകള്‍ നല്കി. സിപിഐ സംസ്ഥാന കമ്മിറ്റി അംഗം സി.പി.ഷൈജന്‍ കിറ്റുകള്‍ ഏറ്റുവാങ്ങി.
ഇതിനുപുറമെ ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ഇരുന്നൂറിലേറെ നിര്‍ധനകുടുംബങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യക്കിറ്റുകളും ഫാദില്‍ ഗ്രൂപ്പ് വിതരണം ചെയ്തിട്ടുണ്ട്.