പൂച്ചാക്കൽ: അധ്യാപന ജോലിക്കായി പോയി പഞ്ചാബിലെ ലുധിയാനയിൽ കുടുങ്ങിയ എട്ടംഗ മലയാളി സംഘത്തിന് സഹായമേകി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഇന്നലെ പുലർച്ചെ എത്തിയ രാജധാനി എക്സ്പ്രസിലാണ് മൂന്നു കുട്ടികളടങ്ങുന്ന സംഘം നാട്ടിലെത്തിയത്.
ഇവർ ലുധിയാനയിൽ കുടുങ്ങിയ വിവിരം ഡിസിസി ജനറൽ സെക്രട്ടറി എം.ആർ. രാജേഷാണ് കെ.സി. വേണുഗോപാലിന്റെ ശ്രദ്ധിൽപ്പെടുത്തിയത്. തുടർന്ന് ലുധിയാന ഡിസിസിയും പഞ്ചാബ് വിദ്യാഭ്യാസമന്ത്രി പി.എ. സിംഗ്ലയും ഇടപെട്ട് ഡൽഹി വരെയുള്ള യാത്രക്കുള്ള സഹായം ചെയ്തു കൊടുത്തു.
ലുധിയാനയിൽ നിന്നു ഡൽഹി വരെയുള്ള വാഹന സൗകര്യം ഒരുക്കിയതിനെ തുടർന്ന് രണ്ട് മാസമായി കുടുങ്ങിയ സംഘം ജന്മനാട്ടിലെത്തി.
ചേർത്തല തുറവൂർ സ്വദേശികളായ ദന്പതികളും മകനും പള്ളിപ്പുറം സ്വദേശിനിയും രണ്ട് മക്കളും കോഴിക്കോട്, തിരുവനന്തപുരം സ്വദേശികളുമാണ് ലോക്ഡൗണിൽ കുടുങ്ങിയത്.