
കാഞ്ഞിരപ്പള്ളി: രാവിലെ ഏഴിന് കട തുറക്കാൻ കടയുടമകളെത്തിയില്ല. പക്ഷേ, കടയുടമകൾക്ക് മുന്നേ ജനങ്ങൾ കടയുടെ മുന്നിലെ ത്തി. ടൗണിന്റെ ഇരുവശങ്ങളിലും രാവിലെ തന്നെ വാഹനങ്ങൾ നിറഞ്ഞു.
ർദ്ദേശങ്ങൾ നൽകി പോലീസ് ടൗണിലൂടെ ഉള്ളതിനാൽ കട തുറന്നയുടൻ തന്നെ ആളുകൾ ക്യൂവിൽ നിരയായി. മെഡിക്കൽ സ്റ്റോറിലും സൂപ്പർ മാർക്കറ്റുകളിലുമാണ് കൂടുതൽ തിരക്കുള്ളത്. എന്നാൽ, ഇന്നലത്തെ അത്ര തിരക്ക് ഇന്നു രാവിലെ ടൗണിൽ അനുഭവപ്പെട്ടില്ല.
നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങളെല്ലാം പോലീസ് പരിശോധിച്ചാണ് വിടുന്നത്. നിയമങ്ങൾ ലംഘിച്ച് പുറത്തിറിങ്ങി നടക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.