തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടന കെജിഎംഒഎ. രോഗികളുടെ എണ്ണം കൂടിയത് അപായ സൂചനയാണ്. സംസ്ഥാനത്ത് അടിയന്തരമായി രണ്ടാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നും സംഘടന നിർദേശിച്ചു.
കോവിഡ് വ്യാപനത്തിന്റെ കണ്ണി മുറിക്കാന്‍ ലോക്ക്ഡൗൺ അല്ലാതെ മറ്റ് മാര്‍ഗമില്ല. കോവിഡ് പ്രതിരോധത്തിനായി കൂടുതൽ ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും നിയമിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ജനിതക വ്യതിയാനം വന്ന വൈറസ് വായുവിലൂടെയും പകരുന്നതായി തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊതു ഇടങ്ങളില്‍ ആളുകള്‍ എത്തുന്നത് ഒഴിവാക്കണം. ഒരു രോഗിയില്‍ നിന്ന് നൂറ് കണക്കിന് ആളുകളിലേക്ക് കോവിഡ് പകരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി.