കൊല്ലം: ലോക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് കൊല്ലം സിറ്റി പോലീസ് പരിധിയിൽ കേസുകൾ വർധിക്കുന്നു. 3669 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. 528 പേരെ അറസ്റ്റ് ചെയ്യു കയും 478 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
സിറ്റി പോലീസ് പരിധിയിൽ മാത്രം 305 കേസുകളാണ് എടുത്തത്.306 പേരെ അറസ്റ്റു ചെയ്തു.268 വാഹനങ്ങളും പിടിച്ചെടുത്തു റൂറൽ പരിധി യിൽ ഇന്നലെ 224 കേസുകളിലായി 222 പേരെ അറസ്റ്റു ചെയ്തു.
ലോക് ഡൗണിനെ തുടർന്ന് നിയമം ലംഘിച്ച് നിരത്തിലിറങ്ങുന്ന വരു ടെ എണ്ണം വർധിച്ചതോടെ പോലീസ് നിയന്ത്രണം കർശനമാക്കി. ഇട വഴികളിൽ വാഹന പരിശോധന കർശനമാക്കിയതോടെ കേസു കൾ വർധിക്കാനാണ് സാധ്യത.