കോട്ടയം: കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ 21 ദിവസത്തെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നമ്മുടെ ജനപ്രതിനിധികളും വീടുകളിൽ തന്നെയാണ്.
തിരക്കേറിയ ജീവിതത്തിനിടയിൽ വീട്ടുകാരോടൊപ്പം സമയം ചെലവഴിക്കാൻ കിട്ടിയതിനൊപ്പം മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ചുമതലയും ഇവർക്കുണ്ട്. വീട്ടിലാണെങ്കിലും മണ്ഡലത്തിലെ എല്ലാ പ്രതിരോധ പ്രവർത്തങ്ങളിലെല്ലാം എംഎൽഎമാർ സജീവമാണ്.
പുതുപ്പള്ളി വീട്ടിൽ ഉമ്മൻചാണ്ടി
കോട്ടയം: തിരുവനന്തപുരത്തെ പുതുപ്പള്ളി വീട്ടിലാണ് ഉമ്മൻ ചാണ്ടി. കുടുംബാംഗങ്ങളോടൊപ്പം ചെലവഴിക്കാൻ പറ്റിയ സന്തോഷമുണ്ട്.
താമസം തിരുവനന്തപുരത്താണെങ്കിലും മനസ് പുതുപ്പള്ളിയിലാണ്. മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെല്ലാം ഉദ്യോഗസ്ഥരെ വിളിച്ച് ക്രോഡീകരിക്കുകയും ത്രിതല പഞ്ചായത്ത് പ്രതിനിധികളുമായി ബന്ധപ്പെട്ട് കാര്യങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു.
ബെന്യാമിന്റെ പുസ്തകവുമായി തിരുവഞ്ചൂർ
കോട്ടയം: ലോക് ഡൗണിൽ ബെന്യാമിന്റെ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ, ചരിത്രം തിരുത്തിയ പ്രസംഗങ്ങൾ എന്നീ രണ്ടു പുസ്തകങ്ങൾ വായിച്ചു തീർക്കാൻ തീരുമാനിച്ചിരിക്കുകയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ.
ആരും പുറത്തിറങ്ങുന്നില്ലാത്തതിനാൽ ഫോണ്‍ വിളികളാണ് കൂടുതലും. ഇന്നലെ തന്നെ 200 പേരെ വരെ ഫോണിൽ വിളിച്ചു. മണ്ഡലത്തിൽ ഭക്ഷണം കിട്ടാതെ വലയുന്നവർക്കു ഭക്ഷണ പൊതികൾ നൽകാനുള്ളശ്രമം വീട്ടിലിരുന്ന് നടത്തി.
ഫോണ്‍ വിളികളുമായി സി.എഫ്. തോമസ്
ചങ്ങനാശേരി: അങ്ങാടിയിലെ ചെന്നിക്കര വീട്ടിലിരുന്നു ഒൗദ്യോഗിക കാര്യങ്ങൾ ചെയ്യുകയാണ് സി.എഫ്. തോമസ്. വിരളമായി മാത്രമേ സന്ദർശകർ എത്തുന്നുള്ളു. ആളുകളുടെ നിരവധി ഫോണ്‍കോളുകളാണ് ദിവസവും എത്തുന്നത്.
എറണാകുളത്ത് ജോലി ചെയ്യുന്ന മാടപ്പള്ളിക്കാരനായ ഒരാളെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഫോണ്‍കോളാണ് ഇന്നലെ രാവിലെ ആദ്യം ലഭിച്ചത്.
വിവിധ സ്ഥലങ്ങളിൽ പോകുന്നതിനായി പാസ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഏതാനുപേർ വിളിച്ചു. സർക്കാർ ഓഫീസുകൾ അവധിയായതിനാൽ ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ച് കാര്യങ്ങൾ അറിയിച്ച് ആളുകൾക്ക് ആവശ്യമായ കാര്യങ്ങൾ സാധിക്കുന്നുണ്ട്.
പത്രംവായനയും ടിവികാണലുമായി സുരേഷ്കുറുപ്പ്
ഏറ്റുമാനൂർ: കാലിലെ ഞരന്പ് സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു സുരേഷ്കുറുപ്പ്. വെല്ലൂർ മെഡിക്കൽ കോളജിൽ ചികിത്സയക്കുശേഷം ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പാണ്് എത്തിയത്.
അതിനാൽ പ്രതിരോധ പ്രവർത്തനങ്ങളിൽ നേരിട്ട് ഇറങ്ങതെ വീട്ടിലിരുന്ന് ഫോണിലൂടെ കാര്യങ്ങൾ ഏകോപിപ്പിക്കുകയാണ്്. പത്രം വായനയോടൊപ്പം പുസ്കവായനയുമാണ് ഏറെ നേരം. ടിവിയിൽ വാർത്ത കാണും. പിന്നലെഅൽപനേരം ഭാര്യയോടും കുട്ടികളോടുമൊപ്പം വീട്ടിൽ തന്നെ.സന്ദർശകരെ പരമാവധി ഒഴിവാക്കുകയാണ്.
പുതിയ പുസ്തകത്തിന്റെ പണിപ്പുരയിൽ ജയരാജ്
കാഞ്ഞിരപ്പള്ളി: ലോക് ഡൗണിൽ പുതിയ പുസ്തകം എഴുതുന്നതിന്റെ തിരക്കിലാണ് ഡോ്. എൻ.ജയരാജ് എംഎൽഎ. ’സാമാജികൻ സാക്ഷി’ എന്ന പേരിൽ നേരത്തെ എഴുതിയ ലേഖനങ്ങളെല്ലാം കൂടി ഒരു പുസ്തകമാകുകയാണ്.
ഇതോടൊപ്പം മറ്റൊരു പുസ്തകത്തിന്റെ പണിപ്പുരയിലുമാണ്. കെ.എം. മാണിയുടെയും തോമസ് ഐസ്ക്കിന്റെയും ബജറ്റ് അവതരണമാണ് വിഷയം. കവിതകൾ എഴുതാനുള്ള മാനസികാവസ്ഥയിലല്ല. മണ്ഡലത്തിലെ കോവിഡ് പ്രതിരോധന പ്രവർത്തനങ്ങൾക്ക് എല്ലാ നിർദേശവും നൽകുന്നുണ്ട്.
പഞ്ചായത്തുകൾ തോറും നിർദേശങ്ങളുമായി പി.സി.ജോർജ്
ഈരാറ്റുപേട്ട: മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും സന്ദർശനം നടത്തി പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ നിർദേശങ്ങൾ നൽകുകയാണ് ലോക് ഡൗണിലുംപി.സി. ജോർജ് എംഎൽഎ കോവിഡ് പ്രതിരോധന പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥരുമായി വിലയിരുത്തുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു.
ഇനി ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതിനുള്ള ജോലികളിൽ എർപ്പെടുകയാണ്. ഒപ്പം ഓരോ പഞ്ചായത്തിലും ഓരോ ഡോക്്ടർമാരെ ഫോണ്‍ കോളിൽ കണ്‍സൾട്ടേഷനുള്ള ക്രമീകരണവുംനടത്തും.
ഓരോ പഞ്ചായത്തിനും എംഎൽഎ ഫണ്ടിൽ നിന്നും 10 ലക്ഷംരുപയുംഅനുവദിച്ചിട്ടുണ്ട്. വീട്ടിലിരുന്ന് ഫോണിൽ കൂടിയാണ് ഈ ക്രമീകരണം നടത്തുന്നത്. സന്ദർശകരെ പരമാവധി ഒഴിവാക്കുകയാണ് പി.സി. ജോർജ് എംഎൽഎ
വീട്ടിലിരുന്ന് ഏകോപനവുമായി സി.കെ. ആശ
വൈക്കം: കഴിഞ്ഞ മൂന്നു ദിവസമായി വൈക്കം നിയോജക മണ്ഡലത്തിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ വീട്ടിലിരുന്ന് ഏകോപ്പിക്കുകയാണ്് സി.കെ.ആശ എംഎൽഎ. നിയോജക മണ്ഡലത്തിന്റെ പല ഭാഗങ്ങളിൽ നിന്നു നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു പലരുംഫോണിൽ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.
സ്കൂൾ അടച്ചു പരീക്ഷകളൊക്കെ ഒഴിവാക്കിയതിനാൽ മക്കൾ രണ്ടു പേരും വീട്ടിലുണ്ട്. തിരക്കിട്ട് ഓടിപ്പോകാതെ അമ്മ വീട്ടിൽ തങ്ങുന്നതിന്റെ സന്തോഷത്തിലാണവർ. തങ്ങൾക്കിഷ്ടപ്പട്ട പലതും ഉണ്ടാക്കി നൽകണമെന്ന മക്കളുടെ നിർബന്ധത്തിനു വഴങ്ങി കുടുതൽ സമയം അടുക്കളയിലുമുണ്ട്.
വീട്ടിൽ തന്നെ മോൻസ് ജോസഫ്
കടുത്തുരുത്തി: ലോക് ഡൗണ്‍ പ്രഖ്യാപിച്ചതു മുതൽ വീട്ടിലാണ് മുഴുവൻ സമയവും മോൻസ് ജോസഫ്.സന്ദർശകരെ പൂർണമായും ഒഴിവാക്കിയിരിക്കുകയാണ്. ഫോണിൽ കൂടി ബന്ധപ്പെട്ട് കാര്യങ്ങൾ ചെയ്തുകൊടുക്കുന്നു.പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ഫോണിൽ കൂടിഉദ്യോഗസ്ഥരുമായി ബന്ധപ്പെടാറുണ്ട്.
വീട്ടിലാണ് മാണി സി.കാപ്പൻ
പാലാ: മാണി സി.കാപ്പൻ എംഎൽഎ പൂർണ സമയവും വീട്ടിലാണ്. കുറച്ചു നേരം ടിവിയിൽ സിനിമയും മറ്റും കാണും. ഇന്നലെ രാവിലെ താലൂക്ക് ആശുപത്രിയിലെത്തി ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ചു.
തുടർന്ന് പോലീസ് സ്റ്റേഷനിലെത്തി മണ്ഡലത്തിലെ ലോക് ഡൗണ്‍ സംബന്ധിച്ചുള്ള വിവരങ്ങൾ ഡിവൈഎസ്പിയുമായി ചർച്ച നടത്തി. ഓരോ പഞ്ചായത്തിലും വിളിച്ച് പ്രവർത്തനങ്ങൽ ഏകോപിപ്പിക്കുന്നുണ്ട്.നിരീക്ഷണത്തിൽ കഴിയുന്നവർ ഉൾപ്പെടെയുള്ളവർക്ക് ഭക്ഷണസാധനങ്ങൾ എത്തിക്കാനും ക്രമീകരണംചെയ്യുന്നു.