
ന്യൂഡൽഹി: പല സംസ്ഥാനങ്ങളിലും ലോക്ക്ഡൗൺ മാർഗനിർദേശങ്ങൾ ലംഘിക്കപ്പെടുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം.
തീവ്രബാധിത മേഖലകളിലടക്കം ലോക്ക്ഡൗൺ നിർദേശം വ്യാപകമായി ലംഘിക്കപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര ആഭ്യന്തര സെക്രട്ടറി കത്തയച്ചു.
രാത്രികാലങ്ങളിലെ കർഫ്യൂ പാലിക്കപ്പെടുന്നില്ലെന്നും സംസ്ഥാനങ്ങൾ കൂടുതൽ ജാഗ്രത കാട്ടണമെന്നും കത്തിൽ ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടു.