ജോലി ചെയ്യാൻ തയാർ പക്ഷേ വണ്ടിയില്ല; ജോലിക്കെത്താൻ വാഹനമില്ലാതെ മെഡിക്കൽ കോളജ് ജീവനക്കാർ വലയുന്നു; എല്ലാം ശരിയാകുമെന്ന് സൂപ്രണ്ട്

ഗാ​ന്ധി​ന​ഗ​ർ: ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ പൊ​തു വാ​ഹ​ന​ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​തി​നാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്ക് എ​ത്തി​ച്ചേ​രു​വാ​ൻ ക​ഴി​യു​ന്നി​ല്ല.

ഇ​ന്ന് രാ​വി​ലെ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ്, ദ​ന്ത​ൽ കോ​ള​ജ്, ന​ഴ്സിം​ഗ് കോ​ള​ജ്, എ​ന്നി​വ​ട​ങ്ങ​ളി​ലെ വാ​ഹ​ന​ങ്ങ​ളി​ൽ വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഡ്യൂ​ട്ടി​ക്ക് എ​ത്തി​ച്ചേ​രേ​ണ്ട​വ​ർ​ക്ക് പൂ​ർ​ണ​മാ​യി എ​ത്തി​ച്ചേ​രാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ഇ​പ്പോ​ഴ​ത്തെ രോ​ഗ​വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് തു​ട​ർ​ച്ചാ​യി 12 മ​ണി​ക്കൂ​ർ ജോ​ലി ചെ​യ്യ​ണ​മെ​ന്നു ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദ്ദേ​ശ​മു​ള്ള​തി​നാ​ൽ, എ​ല്ലാ വി​ഭാ​ഗം ജീ​വ​ന​ക്കാ​രും ഡ്യൂ​ട്ടി​ക്ക് ത​യ്യാ​റാ​ണെ​ങ്കി​ലും വാ​ഹ​ന ഗ​താ​ഗ​തം ഇ​ല്ലാ​ത്ത​തി​നാ​ൽ പ​ക​രം സം​വി​ധാ​നം ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഒ​രു​ക്ക​ണ​മെ​ന്നാ​ണ് സ​ർ​വീ​സ് സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യം.

ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ഹോ​സ്റ്റ​ലു​ക​ൾ, ക്വാ​ട്ടേ​ഴ്സു​ക​ൾ എ​ന്നി​വ താ​ൽ​ക്കാ​ലി​ക​മാ​യി ജീ​വ​ന​ക്കാ​ർ​ക്ക് വി​ട്ടു​കൊ​ടു​ക്കാ​ൻ സം​വി​ധാ​നം ഒ​രു​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​ക​ണ​മെ​ന്ന് കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ൻ, എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ എ​ന്നി സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

അ​തോ​ടൊ​പ്പം മാ​സ്കി​ന്‍റെ പോ​രാ​യ്മ​ക​ളും പ​രി​ഹ​രി​ക്ക​ണം. ജീ​വ​ന​ക്കാ​ർ​ക്ക് വ​ന്നു പോ​കു​ന്ന​തി​നു​ള്ള ബു​ദ്ധി​മു​ട്ട് മ​ന​സി​ലാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി ഇ​ന്ന് കൂ​ടി​യാ​ലോ​ചി​ച്ച ശേ​ഷം പ​ക​രം സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്നും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ടി.​കെ. ജ​യ​കു​മാ​ർ പ​റ​ഞ്ഞു.

സ​മീ​പ​ത്തെ​ഭ​ക്ഷ​ണ​ശാ​ല​ക​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ, ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സ്, മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ന്‍റീ​ൻ എ​ന്നി​വ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും, അ​വി​ടെ പോ​കു​വാ​ൻ പ​റ്റാ​ത്ത ജീ​വ​ന​ക്കാ​ർ​ക്കും, രോ​ഗി​ക​ൾ​ക്കും, കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ന​വ​ജീ​വ​ൻ ട്ര​സ്റ്റ് ഭ​ക്ഷ​ണം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Related posts

Leave a Comment