
ചിറയിൻകീഴ് : ലോക്ക് ഡൗൺ ലംഘനം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകന് നേരെ വധഭീഷണി. ഇക്കഴിഞ്ഞ ദിവസം പെരുമാതുറ ഭാഗത്തെ ലോക്ക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട ഫോട്ടോയും വാർത്തയും പത്രത്തിൽ നൽകിയതിനാണ് മാധ്യമപ്രവർത്തകനായ ഹരി.ജി.നായർക്ക് നേരെ വധഭീഷണി ഉണ്ടായത്. ഇതു സംബന്ധിച്ച് ചിറയിൻകീഴ് പോലീസിൽ പരാതി നൽകി.