തിരുവനന്തപുരം: സംസ്ഥാനം പൂർണമായി അടച്ച ശേഷം സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയ സാഹചര്യത്തിൽ വാഹനം പിടിച്ചെടുക്കുന്നത് അടക്കമുള്ള ക൪ശന നടപടികളിലേക്കു കടക്കാൻ പോലീസിന് നിർദേശം. അനാവശ്യമായി പുറത്തിറങ്ങിയാൽ കേസ് രജിസ്റ്റർ ചെയ്യുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കാനാണ് നിർദേശിച്ചിട്ടുള്ളത്.
ഓട്ടോ, ടാക്സി എന്നിവ അവശ്യ ഘട്ടങ്ങളിൽ മാത്രം സർവീസ് നടത്തിയാൽ മതിയെന്നും നിർദേശിച്ചിട്ടുണ്ട്. മെഡിക്കൽ കേസുകൾക്കും അവശ്യസാധനങ്ങൾ വീടുകളിൽ എത്തിക്കുന്നതിനുമാണ് ഓട്ടോ, ടാക്സികൾ ഉപയോഗിക്കേണ്ടത്.
ഇത്തരം വാഹനത്തിൽ ഡ്രൈവറെ കൂടാതെ ഒരു മുതിർന്ന യാത്രക്കാരൻ മാത്രമേ സഞ്ചരിക്കാൻ പാടുള്ളൂ. ഇതു സംബന്ധിച്ച നിർദേശങ്ങൾ സംസ്ഥാന പോലീസ് മേധാവി, ജില്ലാ പോലീസ് മേധാവിമാർക്കു നൽകി.