ശ്രീകാര്യം : ഡോക്ടറായ ഭാര്യയെ ആശുപത്രിയിലാക്കി മടങ്ങവേ വഴിയിൽ വച്ച് പോലീസ് മർദിച്ചുവെന്ന പരാതിയിൽ ഡിജിപി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. ചെമ്പഴന്തി മുക്കിൽ കട ന്യൂറയിൽ ആദർശ് (38)ആണ് പരിക്കേറ്റത്.
ലോക്ക് ഡൗൺ ദിനമായ വ്യാഴാഴ്ച ശ്രീകാര്യം പോലീസ് സ്റ്റേഷന് സമീപം രാവിലെയായിരുന്നു സംഭവം.ഡ്യൂട്ടിയ്ക്ക് സ്വകാര്യ ആശുപത്രിയിൽ ഭാര്യയെ കൊണ്ടാക്കി കാറിൽ തിരിച്ചു വരുന്നതിനിടെയിൽ പോലീസ് പരിശോധനയ്ക്കിടെ സിഐ അഭിലാഷ് ഡേവിഡിന്റെ നേതൃത്വത്തിൽ പോലീസ് മർദിച്ചുവെന്നും ലോക്കപ്പിൽ ഇട്ടുവെന്നും വിവരം അറിഞ്ഞു സ്റ്റേഷനിൽ എത്തിയ ഭാര്യ ഡോ. അർച്ചനയെ അസഭ്യം പറയുകയും ഭീക്ഷണിപ്പെടുത്തിയെന്നാണ് പരാതി.
തുടർന്ന് ഐഎംഎ വഴി ഡിജിപിക്ക് പരാതി നൽകുകയായിരുന്നു.തുടർന്നായിരുന്നു സിഐയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.ഇന്നലെ ക്രൈം ബ്രാഞ്ച് എസ്പി ഷാനവാസിന്റെ നേതൃത്വത്തിൽ വീട്ടിലെത്തി ആദർശിന്റെ മൊഴി രേഖപ്പെടുത്തി.