പുന്നംപറമ്പ്: പ്രതിരോധം തന്നെ പ്രതിവിധി, ലോക്ക് ഡൗൺകാലത്ത് കരാട്ടെ പരിശീലനത്തിലാണ് പുളിയാമക്കൽ കുടുംബം. വടക്കാഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റും, കരാട്ടെ മാസ്റ്ററുമായ ജിജോ കുരിയനും കുടുംബവുമാണ് സ്വന്തം വീട്ടിൽ പ്രതിദിനം ഒന്നര മണിക്കൂർ നേരം കരാട്ടെ പരിശീലനം നടത്തുന്നത്.
ജി ജോയുടെ സഹോദരൻ, ജോജോ, ഇവരുടെ അർധ സഹോദരൻ സഞ്ജു എന്നിവരും മക്കളായ ജിരണ്‍ (22), ജാൻവി (12), ആൽഡ്രിൻ (10), ഫെറ(9), ജോവാൻ (മിന്നു , ആറ്) എന്നിവർ രാവിലെ ആറര മുതൽ എട്ടു വരെയാണു കഠിന പരിശീലനം നടത്തുന്നത്.
ജോവാൻ യെല്ലോ ബെൽറ്റ് നേടിയിട്ടുണ്ട്. കിരണ്‍ ബ്ലാക്ക് ബെൽറ്റുകാരനാണ്. ജിജോ സിക്സ്ത്ഡാനും, ജോജോ ഫിഫ്ത്ത് ഡാനുമാണ്.